Select Your Language

Notifications

webdunia
webdunia
webdunia
webdunia

പച്ച മീൻ വിൽക്കുന്നവളെ കല്ലെറിഞ്ഞത് പൊരിച്ച മീൻ കിട്ടാത്തവർ അറിഞ്ഞില്ലേ?

ഹനാന്റെ വിഷയം എന്തേ ആരും കണ്ടില്ലേ?

പച്ച മീൻ വിൽക്കുന്നവളെ കല്ലെറിഞ്ഞത് പൊരിച്ച മീൻ കിട്ടാത്തവർ അറിഞ്ഞില്ലേ?
, ഞായര്‍, 29 ജൂലൈ 2018 (10:36 IST)
തമ്മനത്ത് ഉപജീവനമാർഗമായി മീൻ കച്ചവടം നടത്തിയ ഹനാൻ എന്ന ഇരുപതുകാരിയായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിലെ ചർച്ചാവിഷയം. സൈബർ ആക്രമണത്തിന്റെ ഇരയായിരിക്കുകയാണ് ഹനാൻ. പ്രമുഖ താരങ്ങൾക്കെതിരെ സൈബർ ആക്രമണങ്ങൾ നാം ദിനവും കാണാറുണ്ട്. എന്നാൽ, ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടായിരുന്നു. 
 
സംഭവത്തിൽ ഹനാന് പിന്തുണയുമായി സാമൂഹിക സാംസ്കാരിക സിനിമാ മേഖലയിലുള്ള നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരാടി. സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയ്ക്കെതിരെ പരോക്ഷ ആക്രമണവും നടത്തിയിട്ടുണ്ട്.
 
‘പച്ച മീൻ വിൽക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീൻ കിട്ടാത്തവരാരും അറിഞ്ഞില്ലേ‘ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. ഇത് ഡബ്ല്യൂസിസിയ്ക്ക് നേരെയുള്ള ഒരു ഒളിയമ്പാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 
 
ഹരീഷിന്റെ പച്ചമീൻ പൊരിച് മീൻ പരാമർശം നടിയായ റിമ കല്ലിങ്കലിനുള്ള ഒളിയമ്പാണ്. തന്റെ മനസിലെ ഫെമിനിസ്റ്റ് ഉണർന്നത് ഒരു പൊരിച്ച മീനിലൂടെയാണെന്ന് ഒരു ടോക്ക് ഷോയിലൂടെ ഇവർ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കുമ്പോൾ തനിയ്ക്ക് മാത്രം പൊരിച്ചമീൻ വിളമ്പിയില്ലെന്നും അന്ന് താൻ അതിനെ ചോദ്യം ചെയ്തുവെന്നും നടി പറഞ്ഞിരുന്നു. നടിയുടെ പൊരിച്ച മീൻ പരാമർശം വൻ വിവാദം സൃഷ്ടിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരും