Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണയെ നേരിടാൻ 3 കോടി നൽകി ലോറൻസ്; യഥാർത്ഥ ജീവിതത്തിലും നായകൻ!

കൊറോണയെ നേരിടാൻ 3 കോടി നൽകി ലോറൻസ്; യഥാർത്ഥ ജീവിതത്തിലും നായകൻ!

അനു മുരളി

, വെള്ളി, 10 ഏപ്രില്‍ 2020 (10:36 IST)
രാജ്യത്തെ കാർന്നു തിന്നുന്ന കൊറോണയിൽ നിന്നും രക്ഷനേടാനുള്ള ഓട്ടത്തിലാണ് ജനങ്ങൾ. കോറോണയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പേർ സംഭാവനയുമായി എത്തിയിരുന്നു. അക്കുട്ടത്തിൽ ശ്രദ്ധേ നേടുകയാണ് നടൻ രാഘവ ലോറൻസിന്റെ പ്രവർത്തനം.
 
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ലോറൻസ് നൽകിയിരിക്കുന്നത് മൂന്ന് കോടി രൂപയാണ്. ചന്ദ്രമുഖി രണ്ടാം ഭാഗത്തിന് ലഭിച്ച അഡ്വാന്‍സ് തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് ഈ വിവരം അദ്ദേഹം അറിയിച്ചത്.
 
പ്രധാനമന്ത്രിയുടെ പി എം കെയേർഴിലേക്ക് 50 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 50 ലക്ഷം, നര്‍ത്തകരുടെ സംഘടനയിലേക്ക് 50 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 25 ലക്ഷം, നിത്യ വേതനക്കാര്‍ക്കും തന്റെ ജന്മസ്ഥലമായ ദേസീയനഗറിലെ റോയപുരത്തെ നിവാസികള്‍ക്ക് 75 ലക്ഷം എന്നിങ്ങനെയായിട്ടാണ് അദ്ദേഹം പണം നല്‍കുന്നത്.
 
2005 ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമാണ് ചന്ദ്രമുഖി. മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായിരുന്നു ചിത്രം. രജനികാന്തിനൊപ്പം ചിത്രത്തിലേക്ക് അവസരം ലഭിച്ചതിൽ താരം നന്ദി അറിയിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്ക് നടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ