അമ്മ ഭരിക്കുന്നത് പുരുഷന്മാർ, ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്: രഞ്ജിനി

ക്രിമിനൽ കേസാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്...

Webdunia
ബുധന്‍, 18 ജൂലൈ 2018 (08:49 IST)
ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ വീണ്ടും പൊട്ടിത്തെറിച്ച് നടി രഞ്ജിനി. അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി എന്തുകൊണ്ടും തെറ്റാണെന്ന് രഞ്ജിനി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സിലാണ് രഞ്ജിനി നിലപാട് വ്യക്തമാക്കിയത്.
 
ദിലീപിനെ തിരിച്ചെടുത്തത് തീര്‍ത്തും തെറ്റാണ്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പോലും അമ്മ ചര്‍ച്ച ചെയ്യരുതായിരുന്നു. തിരിച്ചെടുക്കേണ്ട എന്ത് ആവശ്യകതയയാണ് ഉള്ളത്. ദിലീപിനെതിരെ നിലവില്‍ കേസുണ്ട്. അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി വിധിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യം നിൽക്കുമ്പോൾ ദിലീപിനെ തിരിച്ചെടുക്കാൻ പാടുള്ളതല്ല. എതിരില്ലാത്തത് കൊണ്ടാണ് ദിലീപിനെ തിരിച്ചെടുത്തത് എന്ന വാദം നിലനില്‍ക്കില്ലെന്ന് രഞ്ജിനി പറയുന്നു.
 
നേരത്തെ തന്റെ പോരാട്ടം ദിലീപിനെതിരല്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജിനി പറഞ്ഞിരുന്നു. എന്നാല്‍ അമ്മയുടെ തീരുമാനങ്ങള്‍ക്കെതിരയാണ് താനെന്നായിരുന്നു രഞ്ജിനിയുടെ നിലപാട്. അമ്മ ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തന രീതി ഒട്ടും ശരിയല്ല. അമ്മയുടെ കോര്‍ കമ്മിറ്റി ഒന്നു പരിശോധിച്ച് നോക്കൂ. മുന്‍നിരയില്‍ ഒറ്റ സ്ത്രീകളുണ്ടാവില്ല. അത് ഭരിക്കുന്നത് മുഴുവന്‍ പുരുഷന്‍മാരാണ്.  സ്ത്രീവിരുദ്ധ സംഘടനയാണ് അമ്മ എന്ന് പറയേണ്ടി വരുമെന്ന് നടി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments