Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വാപ്പച്ചി ഭാഗ്യവാനാണ്, ഞാനെന്നും അദ്ദേഹത്തിന്റെ പക്ഷത്താണെന്ന് പറഞ്ഞ് അമ്മ കളിയാക്കും’- മമ്മൂട്ടിയെക്കുറിച്ച് മനസ്സുതുറന്ന് ദുല്‍ഖര്‍

വാപ്പിച്ചിയെ ബാധിക്കുന്നതെന്തും എന്നെയും ബാധിക്കും: ദുൽഖർ സൽമാൻ

‘വാപ്പച്ചി ഭാഗ്യവാനാണ്, ഞാനെന്നും അദ്ദേഹത്തിന്റെ പക്ഷത്താണെന്ന് പറഞ്ഞ് അമ്മ കളിയാക്കും’- മമ്മൂട്ടിയെക്കുറിച്ച് മനസ്സുതുറന്ന് ദുല്‍ഖര്‍
, ബുധന്‍, 18 ജൂലൈ 2018 (08:13 IST)
മമ്മൂട്ടിയെക്കുറിച്ച് മനസ്സു തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍. പിതാവ് ഭാഗ്യവാനാണെന്നും അതിനാലാണ് ഇങ്ങനെയൊരു നിലയില്‍ എത്തിച്ചേരാന്‍ സാധിച്ചതെന്നും അമ്മ പറയുമായിരുന്നെന്ന് ദേശീയമാധ്യമവുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. 
 
‘വാപ്പച്ചിയുടെ വലിയൊരു ആരാധകനാണ് ഞാന്‍. അതുകൊണ്ട് തന്നെ എന്റെ കാഴ്ച്ചപ്പാടില്‍ അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് ഒരു കുറവും തോന്നാറില്ല. വാപ്പച്ചി ചെയ്ത സിനിമകളിലെ ചെറിയ ചെറിയ തെറ്റുകളെല്ലാം വീട്ടിലുള്ള ബാക്കിയുള്ളവർ കണ്ടുപിടിക്കുമ്പോൾ ഞാനെപ്പോഴും വാപ്പച്ചിയെ ആണ് സപ്പോർട്ട് ചെയ്യുന്നത് എന്ന് പറഞ്ഞ് അമ്മ എന്നെ കളിയാക്കുമായിരുന്നു‘.
 
‘വാപ്പച്ചിയുടെ ചിത്രങ്ങളും കഥാപാത്രങ്ങളുമാണ് സിനിമയില്‍ വന്നപ്പോള്‍ എനിക്ക പ്രചോദനമായിരിക്കുന്നത്.  ഞാനൊരു സിനിമ തെരഞ്ഞെടുത്താല്‍ അതിനെക്കുറിച്ച് ഉപദേശിക്കാനോ അഭിപ്രായം പറയാനോ അദ്ദേഹം വരാറില്ല. അതെല്ലാം എന്റെ തീരുമാനമാണ്‘.
 
webdunia
നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിൽ ദുൽഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു, ''ഒരഭിപ്രായം പറയാൻ എളുപ്പമാണ്. വിവാദവുമായി ബന്ധപ്പെട്ടുനിൽക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതലേ എനിക്ക് അറിയാവുന്നതാണ്. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ. ഞാൻ അമ്മ എക്സിക്യൂട്ടീവിലെ അംഗമല്ല, അതുകൊണ്ടുതന്നെ ആ വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.'
 
തന്റെ സിനിമകളിൽ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ല എന്നും ദുൽഖർ പറയുന്നു. രാഷ്ട്രീയം പറയാനല്ല, തന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യം എന്നും ദുൽഖർ പറഞ്ഞു. 
 
''എനിക്ക് വാപ്പിച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും എങ്ങനെയാണ് വളർത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും. സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുത്. പൊതുവേദികളിൽ ഒരിക്കൽപ്പോലും സ്ത്രീകൾക്കെതിരായി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. വാപ്പിച്ചിയെ ബാധിക്കുന്നതെന്തും എന്നെയും ബാധിക്കും. ആരെയും മനപ്പൂർവ്വം വേദനിപ്പിക്കുന്ന ആളല്ല വാപ്പിച്ചി'' എന്നും ദുൽഖർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ ശക്തം; പത്ത് ട്രെയിനുകൾ റദ്ദാക്കി