ഫേസ്ബുക്ക് വഴി ഫോൺ സെക്സിനു നിർബന്ധിക്കുന്നു; പരാതിയുമായി നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി

Webdunia
വെള്ളി, 26 ജൂലൈ 2019 (12:00 IST)
ഫെയ്‌സ്ബുക്ക് മെസേജിലൂടെ ഫോണ്‍ സെക്‌സിന് ക്ഷണിച്ച ആള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. തനിക്ക് ഫെസ്ബുക്കിലയച്ച മെസേജ് പരസ്യമായി പോസ്റ്റ് ചെയ്തും താരം തന്റെ പ്രതിഷേധം അറിയിച്ചു. 
 
സ്‌ക്രീന്‍ ഷോട്ട് സഹിതം ട്വീറ്റ് ചെയ്ത സുചിത്ര ഇങ്ങനെ കുറിച്ചു. ‘നാഷണല്‍ പ്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് സ്ത്രീകളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്.‘ മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗത്തിനെയും നടി ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു. മുംബൈ പൊലീസ് ഉടന്‍ തന്നെ മറുപടിയും നല്‍കി.
 
1987- ല്‍ ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച് കൊണ്ടാണ് സുചിത്ര അഭിനയരംഗത്തേക്ക് വരുന്നത്. നടി എന്നതിനൊപ്പം ചിത്രകാരിയും ഹിന്ദുസ്ഥാന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ പ്രാവീണ്യം നേടിയ ഗായികയുമാണ് സുചിത്ര കൃഷ്ണമൂര്‍ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപ; പാക്കിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 393.35 രൂപയായി

അടുത്ത ലേഖനം
Show comments