ഈ ഓണത്തിന് മമ്മൂട്ടിയുടേതായി ഒരു സിനിമയും റിലീസ് ചെയ്യുന്നില്ലെന്ന റിപ്പോര്‍ട്ട് ആരാധകര്‍ക്ക് നിരാശ നല്‍കിയിരുന്നു. എന്നാല്‍ പുതിയ വിവരം അനുസരിച്ച് ഓണത്തിന് മെഗാസ്റ്റാറിന്‍റെ സിനിമ വരുന്നുണ്ട്. അതും മൂന്ന് സ്റ്റൈലന്‍ ഗെറ്റപ്പുകളുള്ള കിടിലന്‍ കഥാപാത്രവുമായി.
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘ഗാനഗന്ധര്‍വ്വന്‍’ ഓണത്തിന് തന്നെ പ്രദര്‍ശനത്തിനെത്തും. ചില പ്രത്യേക കാരണങ്ങളാല്‍ ഗാനഗന്ധര്‍വ്വന്‍റെ റിലീസ് ഒക്ടോബറിലേക്ക് മാറ്റാന്‍ ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിക്ക് ഓണച്ചിത്രം ഉണ്ടാകണമെന്ന ആരാധകസമൂഹത്തിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് ഗാനഗന്ധര്‍വ്വന്‍ ഓണത്തിന് തന്നെയെത്തിക്കാന്‍ രമേഷ് പിഷാരടി തീരുമാനിക്കുകയായിരുന്നു.
ഒരു തകര്‍പ്പന്‍ ഫണ്‍ എന്‍റര്‍ടെയ്‌നറായിരിക്കും ഗാനഗന്ധര്‍വ്വന്‍. ചിത്രത്തില്‍ മമ്മൂട്ടിക്ക് മൂന്ന് ലുക്കുകള്‍ ഉണ്ടായിരിക്കും. മുകേഷ്, മനോജ് കെ ജയന്‍, ധര്‍മ്മജന്‍, റാഫി, അശോകന്‍, ജോണി ആന്‍റണി, ഇന്നസെന്‍റ്, മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, അബു സലിം, സുരേഷ് കൃഷ്ണ, സലിംകുമാര്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. വന്ദിത, അതുല്യ എന്നിവരാണ് നായികമാര്‍.
ഗാനമേളട്രൂപ്പിലെ ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അഴകപ്പന്‍ ആണ് ക്യാമറ. സംഗീതം ദീപക് ദേവ്.