Webdunia - Bharat's app for daily news and videos

Install App

അവരെന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ അറിഞ്ഞുകൂടാ, പാർവതിയെ എനിക്കിഷ്ട്മാണ് പക്ഷേ... ; വിജയ് ദേവരക്കൊണ്ട പറയുന്നു

ചിപ്പി പീലിപ്പോസ്
വ്യാഴം, 28 നവം‌ബര്‍ 2019 (11:55 IST)
അർജുൻ റെഡ്ഡിയെ വിമർശിച്ച് നടി പാർവതി ഉന്നയിച്ച ആരോപണങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ താൻ അസ്വസ്തനാണെന്ന് നടൻ വിജയ് ദേവരക്കൊണ്ട. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്‍ കോണ്‍വെര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു വിജയ്. 
 
‘ഞാൻ വളരെയധികം അസ്വസ്തനാണ്. അത് മനസിൽ കൊണ്ട് നടക്കേണ്ട കാര്യമൊന്നും എനിക്കില്ല. പാർവതിയെ എനിക്കിഷ്ടമാണ്. എന്നാൽ, ആ സംഭാഷണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ നടക്കുന്ന സംഭവങ്ങൾ എന്നെ അലോസരപ്പെടുത്തുന്നു. എന്റെ ചെവിക്കരികെ ഇത്തരം കാര്യങ്ങൾ ആളുകൾ ആഘോഷിക്കുന്നത് എനിക്കിഷ്ടമല്ല. അവരെന്താണ് സംസാരിക്കുന്നതെന്ന് അവർക്ക് പോലും അറിഞ്ഞുകൂടാ.‘- വിജയ് പറഞ്ഞു.
 
ഫിലിം കമ്പാനിയനിലെ ടോക്ക് ഷോയിലായിരുന്നു പാർവതി വിജയുടെ അർജുൻ റെഡ്ഡി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിമർശനം നടത്തിയത്. പരസ്പരം അടിക്കുന്നത് സ്‌നേഹബന്ധത്തിലെ പാഷന്‍ ആണെന്ന് പറയുന്നത് ആക്രമണത്തെ മഹത്വവത്ക്കരിക്കലാണെന്നും ഒരു അഭിനേതാവ് എന്ന നിലയ്ക്ക് സംവിധായകനെ തടയാനാകില്ലെങ്കിലും അങ്ങനെയുള്ള കഥാപാത്രങ്ങൾ ഏറ്റെടുക്കാതെ, അത്തരം സിനിമയുടെ ഭാഗമാകാതിരിക്കാൻ താരങ്ങൾക്ക് കഴിയും. അഭിനേതാക്കള്‍ അങ്ങനെയാണ് ഉത്തരവാദിത്വം കാണിക്കേണ്ടതെന്നും പാര്‍വതി പറഞ്ഞിരുന്നു.
 
വിജയ് മറുപടി നൽകുകയും ചെയ്തിരുന്നു. ഏവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ സിനിമകള്‍ ചെയ്യാന്‍ തനിക്കാവില്ല. ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക എന്നതു മാത്രമാണ് ചിന്തിക്കാറുള്ളത്. സമൂഹത്തില്‍ പലതരം കമിതാക്കള്‍ ഉണ്ടല്ലോ. പരസ്പരം വഴക്കിടുകയും അടിക്കുകയും ചെയ്യുന്ന കമിതാക്കൾ ഉണ്ടാകാം. അവർക്കൊന്നും ഈ സിനിമയോട് എതിർപ്പുണ്ടാകില്ല. എന്നാല്‍ ചെറുപ്പം തൊട്ടേ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കണ്ടു വളര്‍ന്ന കുട്ടികള്‍ക്ക് അത് ചിലപ്പോള്‍ പ്രശ്‌നമായി തോന്നാമെന്നും വിജയ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

അക്രമകാരികളായ നായയെ എന്തുചെയ്യും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

'നിന്നെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാനായില്ല'; ഉള്ളുനീറി മകന്റെ ശവകുടീരത്തിനരികെ സെലീന ജെയ്റ്റ്‌ലി

പുതിയ നിയമങ്ങള്‍: പഴയ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കും, പക്ഷേ WI രജിസ്‌ട്രേഷന്‍ ഫീസായി നിങ്ങള്‍ വലിയ തുക നല്‍കേണ്ടിവരും

അടുത്ത ലേഖനം
Show comments