Webdunia - Bharat's app for daily news and videos

Install App

മദ്യപിച്ച് അമ്മയേയും സഹോദരിയേയും സഹോദരന്‍റെ ഭാര്യയേയും പീഡിപ്പിച്ചു; യുവാവിനെ വീട്ടുകാര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

യുവാവിന്‍റെ മൃതദേഹം അഴുകാന്‍ തുടങ്ങിയ നിലയിലാണ് പൊലീസ് കണ്ടെത്തിയത്.

റെയ്‌നാ തോമസ്
വ്യാഴം, 28 നവം‌ബര്‍ 2019 (11:18 IST)
മദ്യപിച്ച് അമ്മയേയും സഹോദരിയേയും സഹോദരന്‍റെ ഭാര്യയേയും ബലാത്സംഗം ചെയ്ത യുവാവിനെ കൊലപ്പെടുത്തി വീട്ടുകാര്‍. 24 കാരനായ യുവാവിന്‍റെ മൃതദേഹം മധ്യപ്രദേശിലെ ഗോപാല്‍ദാസ് മലയിടുക്കില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. യുവാവിന്‍റെ മൃതദേഹം അഴുകാന്‍ തുടങ്ങിയ നിലയിലാണ് പൊലീസ് കണ്ടെത്തിയത്.
 
അജ്ഞാത മൃതദേഹമെന്ന നിലയില്‍ പോസ്റ്റ്‍മോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണ് കൊല്ലപ്പെട്ടത് ആരാണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവാവിന്‍റെ വിവരങ്ങള്‍ വ്യക്തമായതോടെ പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ടശേഷം അമ്മയേയും സഹോദരിയേയും ഇയാള്‍ നിരവധി ബലാത്സംഗം ചെയ്തിരുന്നു.  
 
നവംബര്‍ 11 ന് മദ്യപിച്ച് വന്ന ശേഷം സഹോദരന്‍റെ ഭാര്യയെ പീഡിപ്പിച്ചതോടെ ഇയാളെ വീട്ടുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. മകന്‍റെ ഉപദ്രവം സഹിക്കാവുന്നതിന് അപ്പുറമായിരുന്നുവെന്നും പറഞ്ഞ് തിരുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിച്ചതെന്നാണ് യുവാവിന്‍റെ മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ യുവാവിന്‍റെ മാതാപിതാക്കളും ഇളയ സഹോദരനും സഹോദരന്‍റെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments