Publish Date: Sat, 24 Nov 2018 (14:17 IST)
Updated Date: Sat, 24 Nov 2018 (14:19 IST)
താരസംഘടനയായ അമ്മ പ്രളയദുരിതാശ്വാസത്തിനായി അബുദാബിയിൽ സ്‌റ്റേജ് ഷോ നടത്തുന്നുണ്ട്. ഈ
ഷോയിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ വെച്ചാണ് താരസംഘടന സ്‌റ്റേജ് ഷോ നടത്തുക.
ഷോയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിനു മുൻപും അമ്മയിൽ പരാതി പരിഹാര സെല്ല് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ താരങ്ങള്‍ നേരിടുന്ന പ്രശ്?നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ഡബ്ല്യു.സി.സിയുടെ ഹര്‍ജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക.