ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്; ഉമ്മൻചാണ്ടി എഐസിസി ജനറൽ സെക്രട്ടറി - ആന്ധ്ര പ്രദേശിന്റെ ചുമതല

ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്; ഉമ്മൻചാണ്ടി എഐസിസി ജനറൽ സെക്രട്ടറി - ആന്ധ്ര പ്രദേശിന്റെ ചുമതല

Webdunia
ഞായര്‍, 27 മെയ് 2018 (12:50 IST)
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻചാണ്ടിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമനം. മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ്ങിനെ മാറ്റിയാണ് അദ്ദേഹത്തിനു സ്ഥാനം നൽകിയത്.

ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലയിൽനിന്ന് സിപി ജോഷിയെയും നീക്കി. ഗൗരവ് ഗൊഗോയ്ക്കാണ് പുതിയ ചുമതല. ഇരുവരും ഉടൻ തന്നെ ചുമതലയേൽക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷന്റെ 
നിര്‍ദേശം.

ജനറൽ സെക്രട്ടറിയാകുന്നതോടെ ഉമ്മൻചാണ്ടി സ്വാഭാവികമായി കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കും എത്തും. എന്നാൽ സ്ഥിരാംഗമല്ല എന്നാണ് പുറത്തുവരുന്ന സൂചന. നേരത്തെ കർണാടകയുടെ ചുമതല നൽകി കെസി വേണുഗോപാലിനെയും പിസി വിഷ്ണുനാഥിനെയും രാഹുൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിയിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പരാജയത്തെ തുടർന്ന് ഉമ്മൻചാണ്ടി സംസ്ഥാനത്തെ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കാന്‍ രാഹുല്‍ നീക്കം ആരംഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കോണ്‍ഗ്രസ് തിരിച്ചെത്തി, കൊച്ചിയില്‍ മാലിന്യക്കൂമ്പാരവും !

കാര്യമായ പരിഗണന ലഭിച്ചിട്ടും മുന്നണി മാറിയാല്‍ അധികാരമോഹികളെന്ന വിമര്‍ശനം ഉയരും; കേരള കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായം

പനിയും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലിരിക്കെ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു; അന്വേഷണം ആരംഭിച്ചു

കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളില്‍ കേരളം എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി രാജീവ് ചന്ദ്രശേഖര്‍

നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്‍ ഡ്രോണുകള്‍, വെടിയുതിര്‍ത്ത് ഇന്ത്യന്‍ സൈന്യം

അടുത്ത ലേഖനം
Show comments