കർണാടകത്തിൽ കുമാരസ്വാമി വിശ്വാസവോട്ട് നേടി; ബിജെപി ബഹിഷ്‌ക്കരിച്ചു - ബിജെപിയുമായി സഖ്യം ചേര്‍ന്നത് കറുത്ത അധ്യായമായിരുന്നെന്ന് മുഖ്യമന്ത്രി

കർണാടകത്തിൽ കുമാരസ്വാമി വിശ്വാസവോട്ട് നേടി; ബിജെപി ബഹിഷ്‌ക്കരിച്ചു - ബിജെപിയുമായി സഖ്യം ചേര്‍ന്നത് കറുത്ത അധ്യായമായിരുന്നെന്ന് മുഖ്യമന്ത്രി

വെള്ളി, 25 മെയ് 2018 (16:32 IST)
കർണാടകത്തിൽ എച്ച്ഡി കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് നേടി. 117 എംഎല്‍എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസ് - ബിജെപി സഖ്യത്തിനുള്ളത്. ശബ്ദവോട്ടോടെയാണ് കുമാരസ്വാമിയുടെ വിശ്വാസ പ്രമേയം അംഗീകരിക്കപ്പെട്ടത്. വിശ്വാസവോട്ടെടുപ്പ് ബിജെപി ബഹിഷ്കരിച്ചു.

പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ വോട്ടടെുപ്പ് ബഹിഷ്കരിച്ച് ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയും പിന്നീട് യെദ്യൂരപ്പയും സംസാരിച്ചു.

ജെഡിഎസിനെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് യെദ്യൂരപ്പ നടത്തിയത്. ഇതിനു പിന്നാലെയാണ് ബിജെപി അംഗങ്ങൾ സഭ ബഹിഷ്‌കരിച്ചത്. എന്നാല്‍, ഇറങ്ങി പോകുന്നവര്‍ പോകട്ടെ എന്നായിരുന്നു ഇതിനോടുള്ള കുമാരസ്വാമിയുടെ പ്രതികരണം.

സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു കുമാരസ്വാമി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും തന്റെ തീരുമാനം പിതാവിനെ വേദനിപ്പിച്ചുവെന്നും വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് കുമാര സ്വാമി തുറന്നുപറഞ്ഞു.

രാവിലെ കോണ്‍ഗ്രസ് - ജെഡിഎസ് പക്ഷത്തിലെ കെ ആര്‍ രമേഷ് കുമാറിനെ സ്പീക്കറായി സഭ തിരഞ്ഞെടുത്തിരുന്നു. പ്രോട്ടം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയ്ക്കു പകരം സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തെരഞ്ഞെടുത്തതോടെയാണ് സഭാനടപടികൾ ആരംഭിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കലിപ്പ് തീർത്ത് ബിജെപി; കർഷക വായ്‌പകൾ 24 മണിക്കൂറിനുള്ളിൽ എഴുതിത്തള്ളിയില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭം