റോൾസ് റോയ്സിന്റെ ആദ്യ എസ്‌യുവി 'കള്ളിനൻ' സ്വന്തമാക്കി ആക്ഷൻ ഹീറോ അജയ് ദേവ്‌ഗൺ !

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (19:50 IST)
സിനിമാ താരങ്ങളുടെ വാഹന പ്രേമം എപ്പോഴും വാർത്തയാവാറുള്ളതാണ്. വലിയ പ്രതിഫലം വാങ്ങുന്ന താരങ്ങൾ ലോക വാഹന വിപണിയിലെ തന്നെ വമ്പൻ കാറുകളാണ് സ്വന്തമാക്കാറുള്ളത്. ബോളിവുഡിലെ ആക്ഷൻ ഹീറോയായ അജയ് ദേവ്‌ഗൺ തന്റെ പ്രൗഢമായ യാത്രകൾക്ക് റോൾസ് റോയ്സിന്റെ കള്ളിനൻ സ്വന്തമാക്കിയതാണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന വാർത്തകളിലൊന്ന്. 
 
ഏഴ് കോടിയോളം വില വരുന്ന റോൾസ് റോയ്സ് കള്ളിനൻ ഇന്ത്യയിൽ അധികം ആരും സ്വന്തമാക്കിയിട്ടില്ല. ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ റോൾസ് റോയ്സ് വിപണിയിൽ എത്തിച്ച ആദ്യ എസ്‌യുവിയാണ് കള്ളിനൻ. 2018ൽ തന്നെ റോൾസ് റോയ്സ് ഇന്ത്യൻ വിപണീയിൽ വാഹനത്തെ അവതരിപ്പിച്ചിരുന്നു എങ്കിലും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് വാഹനം വിൽപ്പനക്കെത്തിയത്.
 
കരുത്തും ആ‍ഡംബരവുമാണ് ബ്രിട്ടീഷ് വാഹന നിർമ്മാത്താക്കളായ റോൾസ് റോയിസിന്റെ മുഖമുദ്ര. കാറിന്റെ ഡിസൈനിൽ തന്നെ പ്രകടമായി കാണാം ഇത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കണ്ടെത്തിയ വിലമതിക്കാനാവാത്ത രത്നത്തിന്റെ പേരിൽ‌നിന്നുമാണ് വഹനത്തിന് കള്ളിനൻ എന്ന പേര് നൽകിയിരിക്കുന്നത്. ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാനാവുന്ന തരത്തിലുള്ളതാണ് വാഹനത്തിന്റെ അടിത്തറ. 
 
571 ബിഎച്ച്‌പി കരുത്തും 650 എൻ‌എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V12 പെട്രോള്‍ എഞ്ചിനാണ് കള്ളിനന്റെ കുതിപ്പിന് കരുത്ത് പകരുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കള്ളിനന് ആവും. ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള ലക്ഷ്വറി എസ്‌യു‌വികളിൽ ഒന്നാണ് കള്ളിനൻ എന്നാണ് റോൾസ് റോയ്സ് ആവകാശപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

അടുത്ത ലേഖനം
Show comments