Select Your Language

Notifications

webdunia
webdunia
webdunia
webdunia

എക്സ്‌എൽ6ന് പിന്നാലെ ചെറുകാറുമായി മാരുതി, എസ്-പ്രസോ ഉടൻ വിപണിയിലേക്ക് !

എക്സ്‌എൽ6ന് പിന്നാലെ ചെറുകാറുമായി മാരുതി, എസ്-പ്രസോ ഉടൻ വിപണിയിലേക്ക് !
, തിങ്കള്‍, 26 ഓഗസ്റ്റ് 2019 (15:51 IST)
പ്രീമിയം എംപി‌വി എക്സ്എൽ6നെ വിപണിയിലെത്തിച്ചതിന് പിന്നാലെ  സ്പോർട്ടിയായ കുഞ്ഞൻ ഹാച്ച്‌ബാക്കിനെ വിപണിയിലെത്തിക്കുകയാണ് മാരുതി സുസൂക്കി. എസ്-‌പ്രസോ എന്ന ചെറു ഹാച്ച്‌ബാക്കിനെയാണ് ഉടൻ മാരുതി സുസൂക്കി വിപണിയിലെത്തിക്കുന്നത്. 2018ലെ ന്യുഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ എസ് എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് മാരുതി സുസൂക്കി എസ്-പ്രസോ ഒരുക്കിയിരിക്കുന്നത്.
 
മരുതി സുസൂക്കിയുടെ ഇഗ്നിസിന്റെ നീളവും വീൽബേസുമുള്ളതായിരിക്കും പുതിയ കുഞ്ഞൻ ഹാച്ച്‌ബാക്ക്. പുത്തൻ തകമുറ ഹെർടെക്‌ട് പ്ലാറ്റ്ഫോമിലാണ് വാഹനത്തെ ഒരുക്കുന്നത്. ഹാച്ച്‌ബാക്കാണെങ്കിലും സ്പോർട്ടീവ് ആയ ഒരു ചെറു എസ്‌യുവിയുടെ ഡിസൈൻ ശൈലിയിയാവും വാഹനത്തിന് ഉണ്ടാവുക സെപ്തംബർ 30നാണ് വാഹനത്തെ വിപണിയിൽ അവതരിപ്പിക്കുന്നത്.
 
റേനോ ക്വിഡ് ഉൾപ്പടെയുള്ള ചെറു കാറുകളെയാണ് എസ്-പ്രസോ എതിരിടുക 3.70 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില. ബിഎസ് 6 നിലവാരത്തിലുള്ള പുതിയ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ആയിരിക്കും വാഹനത്തിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. വൈകാതെ ഇതേ എഞ്ചിനിൽ മാരുതി സുസൂക്കിയുടെ സെലെറിയോയും, വാഗൺ ആറും എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടുത്ത ചെവി വേദന; യുവതിയുടെ ചെവിയിൽ നിന്നും നീക്കം ചെയ്തത് ജീവനുള്ള വിഷച്ചിലന്തിയെ