Webdunia - Bharat's app for daily news and videos

Install App

‘കേരളത്തിന് 25 ലക്ഷം’ - സ്നേഹത്തോടെ ‘മല്ലു’ അർജുൻ

കേരളത്തിന് 25 ലക്ഷം നൽകി അല്ലു അർജുൻ

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (17:34 IST)
കേരളത്തിലെ പ്രളയബാധിതർക്ക് സഹായഹസ്തവുമായി തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ. ദുരിതബാധിതർക്കായി 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ സംഭാവന നൽകിയത്.
 
കേരളത്തിൽ നിരവധി ആരാധകരുള്ള നടനാണ് അല്ലു അര്‍ജുൻ. കേരളത്തിലെ ജനങ്ങളുടെ സ്നേഹവും പിന്തുണയും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും തന്റെ ഹൃദയത്തിൽ പ്രത്യേകസ്ഥാനം ഇവർക്കുണ്ടെന്നും അല്ലു പറഞ്ഞു. ‘ഇവർക്ക് സംഭവിച്ച നഷ്ടം നികത്താൻ എനിക്ക് ആകില്ല. എന്നാൽ കഴിയുന്നത് ചെയ്യുകയാണെന്നും.’–അല്ലു പറഞ്ഞു. സ്നേഹത്തോടെ മല്ലു (അല്ലു) അർജുൻ എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്.
 
നടൻ മോഹൻലാൽ 25 ലക്ഷം രൂപ നല്‍കും. താരസംഘടനയായ അമ്മ ആദ്യഘട്ട സംഭാവനയായി പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തെന്നിന്ത്യന്‍ നടികര്‍സംഘം ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു. 
 
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ 25 ലക്ഷം, താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം, തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി 25 ലക്ഷം, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഒരു കോടി, യു എ ഇ എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ ഡോ ബിആര്‍ ഷെട്ടി രണ്ടു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിരുന്നു. 
 
പിണറായി വിജയൻ 1 ലക്ഷവും രമേശ് ചെന്നിത്തലയും ആരോഗ്യ മന്ത്രി പി കെ ശൈലജയും തങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കുമ്മനം രാജശേഖരൻ ഒരു ലക്ഷം, ഗവർണർ പി സദാശിവം ഒരു ലക്ഷം, കർണ്ണാടക സർക്കാർ 10 കോടി, തമിഴ്‌നാട് സർക്കാർ 5 കോടി നൽകി.  
 
അതോടൊപ്പം, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 5 ലക്ഷം, എൻ സ് ആശുപത്രി 5 ലക്ഷം, യുവനടി അനുപമ പരമേശ്വരൻ 1 ലക്ഷം നൽകും. കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജയസൂര്യ എത്തി അരി വിതരണം നടത്തി. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments