Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി മമ്മൂട്ടിയും ദുൽഖറും!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി മമ്മൂട്ടിയും ദുൽഖറും!
, തിങ്കള്‍, 13 ഓഗസ്റ്റ് 2018 (13:03 IST)
പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുൽഖർ സൽമാനും. തുക എറണാകുളം കലക്ടർ മുഹമ്മദ് സഫിറുല്ലയ്ക്ക് കൈമാറി. മമ്മൂട്ടി 15 ലക്ഷവും ദുൽഖർ 10 ലക്ഷവും ചേർന്ന് ആകെ തുക 25 ലക്ഷം നൽകിയെന്നാണ് റിപ്പോർട്ട്. നടൻ മോഹൻലാലും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയിരുന്നു. 
 
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നൽകുകയുണ്ടായി. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്.
 
അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിന് സഹായം ഒഴുകുകയാണ്. തെന്നിന്ത്യന്‍ നടികര്‍സംഘം ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു. 
 
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ 25 ലക്ഷം, താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം, തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി 25 ലക്ഷം, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഒരു കോടി, യു എ ഇ എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ ഡോ ബിആര്‍ ഷെട്ടി രണ്ടു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിരുന്നു. 
 
പിണറായി വിജയൻ 1 ലക്ഷവും രമേശ് ചെന്നിത്തലയും ആരോഗ്യ മന്ത്രി പി കെ ശൈലജയും തങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കുമ്മനം രാജശേഖരൻ ഒരു ലക്ഷം, ഗവർണർ പി സദാശിവം ഒരു ലക്ഷം, കർണ്ണാടക സർക്കാർ 10 കോടി, തമിഴ്‌നാട് സർക്കാർ 5 കോടി നൽകി.  
 
അതോടൊപ്പം, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 5 ലക്ഷം, എൻ സ് ആശുപത്രി 5 ലക്ഷം, യുവനടി അനുപമ പരമേശ്വരൻ 1 ലക്ഷം നൽകും. കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജയസൂര്യ എത്തി അരി വിതരണം നടത്തി. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രഭാസ് 1 കോടി, രാം ചരണും വിജ‌യും 5 ലക്ഷം- കേരളത്തിനായ് കൈകോർത്ത് തെലുങ്ക് യുവനടന്മാർ