Webdunia - Bharat's app for daily news and videos

Install App

ഉറക്കത്തിനിടെ ഫോട്ടോ എടുത്ത് ഫേസ്‌ബുക്കില്‍ ഇട്ടു ?; കണ്ണന്താനത്തിന്റെ ഉറക്കം ഏറ്റെടുത്ത് ട്രോളര്‍മാര്‍

ഉറക്കത്തിനിടെ ഫോട്ടോ എടുത്ത് ഫേസ്‌ബുക്കില്‍ ഇട്ടു ?; കണ്ണന്താനത്തിന്റെ ഉറക്കം ഏറ്റെടുത്ത് ട്രോളര്‍മാര്‍

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (09:13 IST)
പ്രളയക്കെടുതിയുടെ ആഘാതത്തിനിടെ ചിരി പടര്‍ത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഉറക്കം.

ഒരു രാത്രി ദുരിതാശ്വാസ ക്യമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും കിടക്കുന്ന ചിത്രം പങ്കുവയ്‌ക്കുകയും ചെയ്‌തതാണ് ട്രോളര്‍മാര്‍ വിഷയം ഏറ്റെടുത്തത്.

ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചുവെന്നായിരുന്നു കണ്ണന്താനത്തിന്റെ പോസ്‌റ്റ്. എന്നാല്‍ ഉറങ്ങുന്ന ചിത്രം അദ്ദേഹം പോസ്‌റ്റ് ചെയ്‌തതാണ് ട്രോളര്‍മാര്‍ക്ക് നേട്ടമായത്.

കണ്ണന്താനത്തിന്റെ പോസ്റ്റിന് താഴെ പരിഹാസ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം. ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്ന് ചിലര്‍ ചോദിച്ചപ്പോള്‍ സോമനാഗുലിസം ആണോ എന്നും ചോദ്യമുയര്‍ന്നു.

ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലെന്ന് ചിലര്‍ കണ്ണന്താനത്തിന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഇപ്പൊഴാണ്‌ സാർ പ്രളയം അക്ഷരാർത്ഥത്തിൽ ദേശീയ ദുരന്തമായതെന്നയിരുന്നു ഒരു വിദഗ്ദന്റെ കമന്റ്. വേട്ടപ്പട്ടികൾ കുരക്കട്ടെ അങ്ങ് ഇതൊന്നും നിർത്തരുത്.

ഇത്തരം അവസ്ഥയിൽ ഇതൊക്കെ കാണുമ്പോൾ ഒരു റിലാക്സേഷൻ ഉണ്ട് സർ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ തണുപ്പ് കാരണം എല്ലാവരും പുതച്ചു കിടന്നു ഉറങ്ങുന്നു അതിനിടയിൽ ആരാണ് നമ്മുടെ പ്രിയപ്പെട്ട സാറിന്റെ പുതപ്പ് ശരീരത്തിൽ നിന്ന് മാറ്റി ഇട്ടതെന്ന ചോദ്യവും പരിഹാസത്തോടെ ഉന്നയിച്ചവരുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments