Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിലർക്കുവേണ്ടി മാത്രം ദേശീയപാത അലൈൻമെന്റ് മാറ്റേണ്ടതില്ല; അൽഫോൺസ് കണ്ണന്താനം

വാർത്ത ദേശീയപാത അലൈൻമെന്റ്  അൽഫോൺസ് കണ്ണന്താനം News National National Highway Alignment Alphons Kannanthanam
, ഞായര്‍, 8 ഏപ്രില്‍ 2018 (16:42 IST)
മലപ്പുറത്ത് ദേശീയ പാതയുടെ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം.  വികസനത്തിനായി പ്രദേശ വാസികളെയും പ്രകൃതിയേയുമെല്ലാം പരിഗണിക്കേണ്ടതുണ്ട്. എന്നാൽ മലപ്പുറത്ത് ദേശീയപാതക്കെതിരെ നടക്കുന്ന സമരം ചിലരുടെ മാത്രം താ‌ൽപര്യത്തിന് വേണ്ടിയാണ്. ഇവർക്ക് വേണ്ടി മാത്രം ദേശീയപാത അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് കണ്ണന്താനം പറഞ്ഞു. അലൈൻ‌മെന്റ് തയ്യാറാക്കിയാൽ അതു നടപ്പിലാക്കണം എന്നും വ്യക്തിപരമായ കാര്യങ്ങൾ ഇതിനെ തടസ്സപ്പെടുത്തരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ദേശീയപാത സ്ഥലമെടുപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ  മലപ്പുറത്ത് നടന്ന സംഘർഷങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്ഥാവ. മലപ്പുറം കൊട്ടക്കലിനും ക്യാലിക്കറ്റ് സർവ്വകലാശാലക്കുമിടയിലുള്ള സ്ഥലമേറ്റെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങളാണ് സംഘർഷത്തിൽ കലാഷിച്ചത്. സ്ഥലമേറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഡാറ് ലവും പ്രിയയുടെ കണ്ണിറുക്കലും വീണ്ടും സുപ്രീം‌കോടതിയിലേക്ക്?