'അമ്മ'യുടെ നിർണായക യോഗം വെള്ളിയാഴ്‌ച; നടികളുടെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകി മോഹൻലാൽ

'അമ്മ'യുടെ നിർണായക യോഗം വെള്ളിയാഴ്‌ച; നടികളുടെ ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകി മോഹൻലാൽ

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (17:13 IST)
താരസംഘടനയായ അമ്മയിൽ പ്രശ്‌നങ്ങൾക്ക് അറുതിയില്ല. നിലവിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിൽ 'അമ്മ' അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കൊച്ചിയിൽ വെച്ച് വെള്ളിയാഴ്ച്ചയാണ് യോഗം ചേരുന്നത്. 
 
യോഗത്തിൽ  മോഹന്‍ലാല്‍ അധ്യക്ഷനാവുമെന്ന് ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ സമയത്തിനുള്ളില്‍ വിളിച്ച ചേര്‍ത്ത യോഗമാണെന്നും അതിനാല്‍ എത്ര പേര്‍ക്ക് പങ്കെടുക്കാൻ സാധിക്കുമെന്നറിയില്ലെന്നും സംഘടനയുടെ ട്രഷറര്‍ കൂടിയായ ജഗദീഷ് പറയുന്നു.
 
നടികളുടെ ആവശ്യങ്ങൾക്ക് പരിഗണന നൽകി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് മോഹൻലാൽ യോഗത്തിൽ ശ്രമിക്കുക എന്നും വാർത്തകളുണ്ട്. അതേസമയം, മോഹന്‍ലാലിന് വിദേശ സന്ദര്‍ശനമുള്ളത് കൊണ്ടാണ് യോഗം ഇത്രയും നേരത്തെയാക്കിയത്. താനില്ലാതെ യോഗം നടന്നാല്‍ അത് കൂടുതല്‍ കുഴപ്പത്തിലേക്ക് പോകുമെന്നും മോഹന്‍ലാലിന് അറിയാം.
 
മോഹന്‍ലാലിനെ പിന്തുണയ്ക്കുന്നവര്‍ യോഗത്തിന് എത്തിയിട്ടില്ലെങ്കില്‍ ഉറച്ച തീരുമാനമെടുക്കാനും അമ്മയ്ക്ക് സാധിക്കില്ല. ഇത് ദിലീപ് വിഭാഗത്തിന് മേല്‍ക്കൈ നല്‍കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഘർഷമേഖലകളിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീക്കരുത്, സാറ്റലൈറ്റ് കമ്പനികൾക്ക് നിർദേശം നൽകി യുഎസ്

ടെഹ്‌റാനില്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വം യുഎസോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല

ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും

യുദ്ധം വരുത്തിയ നഷ്ടം നികത്തണം; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമവിധേയമാക്കാന്‍ ഇറാന്‍

കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി; യുദ്ധത്തില്‍ ഇനി പഴയരീതിയല്ലെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments