'അമ്മ'യുടെ പുതിയ സർക്കുലർ; വിഷയങ്ങള്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ തീര്‍ക്കണം

'അമ്മ'യുടെ പുതിയ സർക്കുലർ; വിഷയങ്ങള്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ തീര്‍ക്കണം

Webdunia
ഞായര്‍, 29 ജൂലൈ 2018 (16:34 IST)
'അമ്മ'യുടെ പുതിയ സർക്കുലറാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താരങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് നിയന്ത്രണവുമായാണ് അമ്മയുടെ പുതിയ സര്‍ക്കുലർ. വാട്‌സാപിലൂടെയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
 
സംഘടനാ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തരുത്. വിഷയങ്ങള്‍ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ തീര്‍ക്കണം. പുറത്ത് പറയുന്നത് സംഘടനയ്ക്ക് മോശമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നടിമാരുടെ രാജിക്കത്ത് ലഭിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
 
ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തെ തുടർന്നാണ് നടിമാരായ രമ്യ നമ്പീശൻ‍, റിമ കല്ലിങ്കൽ‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍ നിന്നും രാജി വെച്ചത്. ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാര്‍വതിയും രേവതിയും പത്മപ്രിയയും അമ്മ എക്‌സിക്യുട്ടീവിന് കത്ത് നല്‍കിയിരുന്നു. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന സർക്കുലറിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു

മിനി വാനുകളില്‍ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നു; മൗനം പാലിച്ച് മോട്ടോര്‍ വാഹന വകുപ്പ്

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട: കര്‍ശന നിര്‍ദ്ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പാകിസ്ഥാന് ചൈനയുടെ 'ഷോക്ക്': ജെ-35 യുദ്ധവിമാനങ്ങളുടെ കൈമാറ്റം നീളും; പ്രതിരോധ നീക്കങ്ങളിൽ തിരിച്ചടി

നോയിഡയിൽ മാത്രമല്ല; രാജ്യത്ത് തൊഴിലാളി സമരം വ്യാപകം

അടുത്ത ലേഖനം
Show comments