Publish Date: Sun, 29 Jul 2018 (11:57 IST)
Updated Date: Sun, 29 Jul 2018 (11:58 IST)
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി വന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി വെച്ച് പുറത്തുപോയ നടിമാരുടെ രാജിക്കത്ത് ലഭിച്ചതായി താരസംഘടനയായ അമ്മ. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സംഘടനയ്ക്കുള്ളില്‍ തന്നെ സംസാരിച്ച് പരിഹരിക്കണമെന്നും അമ്മ അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറിൽ പറയുന്നു.
ദിലീപ് കേസുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിവരായിരുന്നു അമ്മയിൽ നിന്നും രാജിവെച്ചത്. മറ്റു അംഗങ്ങളായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം അമ്മ അംഗീകരിച്ചു.
ഇതുകൂടാതെ നടൻ ജോയ് മാത്യുവിനെയും അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മകന്‍ ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.