അഭിനന്ദന്റെ കപ്പട മീശയ്ക്ക് ആരാധകർ ഏറെ, ഏറ്റെടുത്ത് അമൂലും; പുതിയ പരസ്യം വൈറലാകുന്നു

മീശ ഓരോരുത്തരിലുണ്ടാക്കുന്ന ഭാവവ്യത്യാസങ്ങളാണ് അമൂലിന്റെ പരസ്യത്തിലുളളത്.

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (13:53 IST)
വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സമർപ്പിച്ച് അമൂലിന്റെ പുതിയ പരസ്യം. അഭിനന്ദന്റെ തിരിച്ചുവരവ് ആഘോഷമാക്കി, അമൂൽ പെൺകുട്ടി കഥാപാത്രമായുളള കാർട്ടൂൺ പുറത്തിറക്കിയതിനു പിന്നാലെയാണ് വീഡിയോ പരസ്യവും  റിലീസ് ചെയ്തിരിക്കുന്നത്. അഭിനന്ദിന്റെ കപ്പട മീശയാണ് അമൂൽ പരസ്യത്തിന്റെ പ്രമേയമാക്കിയിരിക്കുന്നത്. മീശ ഓരോരുത്തരിലുണ്ടാക്കുന്ന ഭാവവ്യത്യാസങ്ങളാണ് അമൂലിന്റെ പരസ്യത്തിലുളളത്. പാൽ കുടിക്കുമ്പോൾ പെൺകുട്ടിയുടെ മുഖത്തു രൂപപ്പെടുന്ന മീശയോടു കൂടെയാണ് പരസ്യം അവസാനിക്കുന്നത്.
 
 
ട്വിറ്ററിൽ പങ്കു വച്ച പരസ്യത്തിൽ നിരവധിയാളുകളാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. കപ്പടാ മീശയോടു കൂടെയുളള പരസ്യം പുറത്തുവന്നതോടു കൂടെ ഇനി ഈ മീശയും ട്രൻഡ് ആകുമെന്നാണ് ഏവരും കരുതുന്നത്. 
 
കഴിഞ്ഞ ബുധനാഴ്‌ചയാണ് പാക്​ വ്യോമസേന നടത്തിയ ആക്രമണം തടയുന്നതിനിടെയാണ്​വിങ്​കമാൻഡർ അഭിനന്ദൻ വർധമാൻ ഉൾപ്പെട്ട മിഗ് ​21 വിമാനം പാക്​സൈന്യം വെടിവെച്ച്​ വീഴ്ത്തിയത്​. തകർന്ന വിമാനത്തിൽ നിന്ന്​ സുരക്ഷിതനായി ഇറങ്ങിയെങ്കിലും അഭിനന്ദൻ പാക് സൈന്യത്തിന്‍റെ പിടിയിലാവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍

Mohanlal: സൈനിക ഉദ്യോഗസ്ഥനു താടിയോ?; മോഹന്‍ലാല്‍ ചട്ടം ലംഘിച്ച് വിമര്‍ശനം

പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; മൂക്കിനു പൊട്ടല്‍

Donald Trump: നൊബേല്‍ സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചു നന്ദി പറഞ്ഞെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments