Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അമ്പലങ്ങളിലെ സ്വത്തുക്കളെല്ലാം പിന്നെന്തിനുള്ളതാണ്?'

'അമ്പലങ്ങളിലെ സ്വത്തുക്കളെല്ലാം പിന്നെന്തിനുള്ളതാണ്?'

'അമ്പലങ്ങളിലെ സ്വത്തുക്കളെല്ലാം പിന്നെന്തിനുള്ളതാണ്?'
, ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (16:51 IST)
പ്രളയക്കെടുതിയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങായി നിരവധി ആളുകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. പല തരത്തിലുള്ള ക്യാംപെയ്‌നുകളും മറ്റും ദുരിതാശ്വാസ ഫണ്ടിനായി നടന്നുകൊണ്ടിരിക്കുന്നു. അമ്പതിനായിരം കോടിയോളം നാശനഷ്‌ടങ്ങളാണ് കേരളത്തിൽ മൊത്തത്തിലായി ഉണ്ടായിരിക്കുന്നത്.
 
ഈ സാഹചര്യത്തിൽ പാർലമെന്റ് അംഗമായ ഡോക്‌ടർ ഉദിത് രാജിന്റെ ട്വീറ്റാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. "പ്രളയത്തിൽ നഷ്‌ടമായതിനേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ ആസ്‌തി കേരളത്തിലെ തന്നെ ശബരിമല, ഗുരുവായൂർ, പത്മനാഭ സ്വാമി എന്നീ ക്ഷേത്രങ്ങളിലുണ്ട്. ഇതെക്കുറിച്ച് ആളുകൾ പൊതുനിരത്തിലിറങ്ങി ചോദിക്കണം. അമ്പലങ്ങളിലെ ഈ സ്വത്തെല്ലാം പിന്നെ എന്ത് ആവശ്യത്തിനുള്ളതാണ്?" എന്നാണ് ഉദിത് രാജ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
 
യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സന്ദേശങ്ങളാണ് മറ്റ് സംസ്ഥാനങ്ങളിൽ പ്രചരിക്കുന്നത്. അമ്പതിനായിരം കോടിയോളം രൂപ ആവശ്യമായി വരുമ്പോൾ സഹായവുമായി വരുന്ന മറ്റ് ആളുകളുടെ മനസ്സിലും ഇത്തരത്തിലുള്ള പ്രചാരണം സംശയമുയർത്തുകയാണ് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഷപ്പിന്റെയും മറ്റുള്ളവരുടെയും മൊഴികളിൽ വൈരുദ്യം; ഈ മാസം 19ന് ഫ്രാങ്കോ മുളക്കൽ നേരിട്ട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവണം