കലിപൂണ്ട് കാർ ആവർത്തിച്ച് കുത്തി മറിച്ചിട്ട് കാണ്ടാമൃഗം, വീഡിയോ !

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (17:09 IST)
ജർമനിയിലെ സെറൻഗെറ്റി സഫാരി പാർക്കിലാണ് ഭീതിപ്പെടുത്തുന്ന സംഭവം ഉണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതെ കലി പൂണ്ട കണ്ടാമൃഗം. സഫാരി പാർക്കിലേക്ക് ആളുകൾ കൊണ്ടുവരുന്ന കാർ കുത്തിമറിച്ചിടുകയയിരുന്നു. പാർക്കിലേക്ക് അടുത്തിടെ എത്തിച്ച കുസിനി എന്ന ആൺ കാണ്ടാമൃഗമാണ് കാറ് ആക്രമിച്ചത്.
 
ഈ സമയം കാറിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നു. ഒരു തവണ കുത്തി മറിച്ചിട്ടിട്ടും കലി അടങ്ങാതെ കണ്ടാമൃഗം വീണ്ടും വീണ്ടും കാറ് തല കീഴായി കുത്തി മറിക്കുകയായിരുന്നു. ആക്രമണത്തിൽ കാറ് ഏകദേശം പൂർണമായി തന്നെ തകർന്നു. ഡ്രൈവർ  ഗുരുതര പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടുകായായിരുന്നു. സംഭവ സമയം കാറിനുള്ളിൽ സന്ദർശകർ ഇല്ലാതിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്.
 
കാണ്ടാമൃഗം കാർ അക്രമക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട് സംഭവ സമയത്ത് പാർക്കിൽ സന്ദർശകർക്കൊപ്പം ഉണ്ടായിരുന്ന ഗൈഡ് ഇഗോർ പെട്രോവ് ആണ് വീഡിയോ പകർത്തിയത്. കുസിനി എന്ന കണ്ടാമൃഗം ഇതേവരെ സന്ദർശകർക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. പെട്ടനുള്ള പ്രകോപനത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments