Webdunia - Bharat's app for daily news and videos

Install App

റിയ ഉപദ്രവിയ്ക്കുന്നതായി സുഷാന്ത് സന്ദേശമയച്ചു, മൊഴി നൽകി നടി, തെളിവുകൾ കൈമാറിയതായി സൂചന

Webdunia
വ്യാഴം, 30 ജൂലൈ 2020 (08:29 IST)
ഡൽഹി: ബൊളിവുഡ് നടൻ സുഷാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ റിയ ചക്രബർത്തിയ്ക്കെതിരെ പൊലീസിന് മൊഴി. ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ റിയ ചക്രബർത്തിയ്ക്കെതിരെ സുഷന്തിന്റെ മുൻ കാമുകി അങ്കിത് ലോഖണ്ടെ മൊഴി നൽകിയതായാണ് വിവരം. റിയ തന്നെ ഉപദ്രവിയ്ക്കുന്നതായി സുഷാന്ത് തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് ആങ്കിത പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. 
 
ഇത് വ്യക്തമാക്കി സുഷാന്ത് അയച്ച സന്ദേശങ്ങൾ അങ്കിത പൊലീസിസിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. 'സത്യം ജയിച്ചു' എന്ന് അങ്കിത തന്റെ ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. സുഷാന്തിന്റെ മരണത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ ആറോപണം ഉന്നയിച്ചിരുന്ന കങ്കണ റണൗട്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അങ്കിത ലോഖണ്ടെ. കേസിൽ പാറ്റ്ന പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
 
അതേസമയം കേസിൽ റിയ ചക്രബർത്തി സുപ്രീം കോടതിയെ സമീപിച്ചു. പറ്റ്ന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേയ്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. സുഷാന്തിന്റെ പിതാവിന്റെ പരാതിയിലാണ് ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള കുറ്റമങ്ങൾ ചുമത്തിൽ റിയ ചക്രബർത്തിയും കുടുംബാംഗങ്ങളും അടക്കം ആറുപേർക്കെതിരെ പാറ്റ്ന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സുഷാന്തിന്റെ മരണത്തിൽ മുംബൈ പൊലീസിന്റെ അന്വേഷണവും പുരോഗമിയ്ക്കുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments