സന്തോഷ് പണ്ഡിറ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾ എന്ന പേരിൽ നടത്തുന്നത് കബളിപ്പിക്കൽ; ഗുരുതര ആരോപണവുമായി യുവതി

നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷമായ ഭാഷയിൽ ആരോപണവുമായി യുവതി.

Webdunia
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (08:41 IST)
നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷമായ ഭാഷയിൽ ആരോപണവുമായി യുവതി. സമൂഹത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് അനൂജ എന്ന യുവതിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
 
സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു അനൂജയും സുഹൃത്തുകളും നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കി മാറ്റിയെന്നാണ് യുവതി പ്രധാനമായും ആരോപിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് നടത്തുന്ന 85 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇത്തരത്തിൽ ഉള്ളതാണെന്നും അനൂജ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. 
 
മലപ്പുറം, പാലക്കാട് ഭാഗങ്ങളില്‍ അനൂജയും സുഹൃത്തുകളും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തൻ്റേതാണെന്നു വരുത്തിത്തീര്‍ക്കുകയും അവസാനം ഗതികെട്ട് നടനെ, ക്ഷണിച്ച പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നെന്നും അനൂജ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. പരിപാടി നടന്ന രാത്രി സന്തോഷ് പണ്ഡിറ്റിനെ വീട്ടിലേയ്ക്ക് കൊണ്ടുവിടാന്‍ പോയ തൻ്റെ സുഹൃത്തുക്കളെ കൊണ്ട് നടന്‍ വീട്ടിലേയ്ക്കു ആവശ്യമായ സാധനങ്ങള്‍ വാങ്ങിപ്പിച്ചതായും അനൂജ ആരോപിക്കുന്നു. 
 
സന്തോഷ് പണ്ഡിറ്റ് ആരെങ്കിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ കൂടെ ചേര്‍ന്ന് ഷര്‍ട്ടുകള്‍ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വീഡിയോയും എടുക്കുന്നു. പല ദിവസങ്ങളില്‍ ആയി ഇത് പോസ്റ്റ് ചെയ്തു നാട്ടുകാരെ പറ്റിച്ചു കുപ്രസക്തിയും നേടി യുടൂബില്‍ നിന്നും പേജില്‍ നിന്നും കാശുണ്ടാക്കുന്നു. ഇതാണ് അദ്ദേഹം ചെയ്യുന്നതെന്നും യുവതി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

അടുത്ത ലേഖനം
Show comments