‘ആഴ്ന്നിറങ്ങിയ കഠാര അയാൾ വലിച്ചൂരിയപ്പോൾ അവൻ നെഞ്ചുപൊത്തിപ്പിടിച്ചു’- ഹൃദയം പിളര്‍ന്ന ആ രംഗങ്ങൾ ഓർത്തെടുത്ത് അർജുൻ

ഒറ്റക്കുത്തിന് ഞാൻ വീണുപോയി, എന്റെ മുന്നിലായിരുന്നു അഭിമന്യു: അർജുൻ പറയുന്നു

Webdunia
ഞായര്‍, 15 ജൂലൈ 2018 (12:08 IST)
മഹാരാജാസ് കോളെജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവെന്ന എസ് എഫ് ഐക്കാരനെ ആരും മറക്കാനിടയില്ല. മരണത്തിന് ശേഷമായിരിക്കും ഒരാളുടെ മഹത്വം മനസ്സിലാക്കുക എന്നതിന്റെ തെളിവ് തന്നെയായിരുന്നു അഭിമന്യു. മരണശേഷം വാഴ്ത്തപ്പെട്ടവൻ. പക്ഷേ, സഹപാഠികൾക്കിടയിലും കുടുംബക്കാർക്കും അവനെന്നും വാഴ്ത്തപ്പെട്ടവൻ തന്നെയായിരുന്നു. 
 
'ഒറ്റക്കുത്തിനു വീണുപോയി ഞാന്‍. എട്ടടിയോളം മുന്നിലായിരുന്നു അപ്പോള്‍ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ആഴ്ന്നിറങ്ങിയ കഠാര അയാള്‍ വലിച്ചൂരിയപ്പോള്‍ അവന്‍ നെഞ്ചു പൊത്തിപ്പിടിച്ചു'- അഭിമന്യുവിനൊപ്പം കുത്തേറ്റ സുഹൃത്ത് അര്‍ജുന്റെ വാക്കുകളാണിത്.
 
അക്രമികള്‍ നാലുപേരായിരുന്നു. രണ്ടു ബൈക്കുകളിലാണ് അവരെത്തിയതെന്ന് അർജുൻ പറയുന്നു. അവരെ ശ്രദ്ധിച്ചില്ല. യാതോരു ആക്രമണവും ഇല്ലാതെയായിരുന്നു അവർ ഞങ്ങളെ ആക്രമിച്ചത്. ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയതു രണ്ടാമത്തെ ബൈക്കില്‍ വന്നയാളാണെന്നു തോന്നുന്നു- അർജുൻ പറയുന്നു. 
 
കരളിനും ആഗ്നേയഗ്രന്ഥിക്കുമേറ്റ ആഴത്തിലുള്ള മുറിവുകള്‍ അര്‍ജുനെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. മൂന്നു ശസ്ത്രക്രിയ വേണ്ടിവന്നു ജീവിതം തിരിച്ചുകിട്ടാന്‍. ഒരുമാസം നിര്‍ബന്ധിതവിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

ലീഗും ജമാഅത്തെയും വർഗീയതയുമായി ഇറങ്ങിയാൽ പ്രതിരോധിക്കുമോ?, 'ഞാൻ മുസ്ലിമല്ല, ഹിന്ദു'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു വിചിത്ര മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി

കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; ബി അശോകും എന്‍ പ്രശാന്തും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തും

അടുത്ത ലേഖനം
Show comments