Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഉള്ളിലൊരാന്തലാണ്, അവൾക്ക് കഴിക്കാൻ വല്ലതും കിട്ടുന്നുണ്ടാകുമോ?’- ജസ്‌നയുടെ ചേച്ചി പറയുന്നു

കാണാമറയത്ത് ജസ്‌ന?

‘ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഉള്ളിലൊരാന്തലാണ്, അവൾക്ക് കഴിക്കാൻ വല്ലതും കിട്ടുന്നുണ്ടാകുമോ?’- ജസ്‌നയുടെ ചേച്ചി പറയുന്നു
, ഞായര്‍, 15 ജൂലൈ 2018 (11:37 IST)
കോട്ടയത്ത് നിന്നും കാണാതായ ജസ്‌നയെ കുറിച്ച് ഇതുവരെ പൊലീ‍സിന് യാതോരു വിവരവും ലഭിച്ചിട്ടില്ല. ജസ്നയെ അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന് പറഞ്ഞ് നിരവധി കോളുകൾ പൊലീസിനും അവരുടെ കുടുംബത്തിനും വരുന്നുണ്ട്. ഓരോ കോളും വളരെ പ്രതീക്ഷയോടെയാണ് ജസ്‌നയുടെ കുടുംബം നോക്കുന്നത്. പക്ഷേ, 100 ദിവസങ്ങൾ കഴിഞ്ഞിട്ടും ജസ്ന എത്തിയില്ല. 
 
അതിനിടയ്ക്ക് ജസ്നയെ ബംഗളൂരുവിൽ കണ്ടുവെന്ന് ഫോൺകോൾ വന്നു. അതിനുശേഷം ജസ്നയുമായി സാമ്യമുള്ള ഒരു പെൺകുട്ടിയുടെ മ്രതദേഹം പൊള്ളാച്ചിയിൽ ഉണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ജസ്നയുടെ സഹോദരൻ ജെയിസ് പൊള്ളാച്ചിയിലേക്ക് പോയി.
 
അന്നത്തെ ദിവസം തനിക്കുറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് ജസ്നയുടെ ചേച്ചി ജെഫി മനോരമ ഓൺലൈനോട് പറഞ്ഞു. 
പ്രാർത്ഥനകൾക്കൊടുവിൽ അത് അവളല്ലെന്ന് മനസ്സിലായി. ഇന്നല്ലെങ്കിൽ നാളെ അവൾ ഞങ്ങളുടെ കൺമുന്നിലെത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും. ഊണു കഴിക്കാനിരിക്കുമ്പോൾ, ഉള്ളിലൊരാന്തൽ വരും. അവൾക്ക് ഭക്ഷണം കിട്ടുന്നുണ്ടാവുമോ, മാറിയുടുക്കാൻ ഡ്രസ് കിട്ടുന്നുണ്ടോ എന്നെല്ലാം’ - കണ്ണീരോടെ ജഫി പറയുന്നു.
 
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) മാർച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതായത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തിൽ വച്ച് ചുട്ടുകൊന്നു