എവറസ്റ്റ് കൊടുമുടിയേക്കാൾ വലിപ്പമുള്ള ഭീമാകാരമായ ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തേയ്ക്ക് കുതിയ്ക്കുന്നു. 52768 (1998 OR2) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം അടുത്ത മാസാം ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകും എന്ന് നാസ വ്യക്തമാക്കി. ഏപ്രിൽ 29 പുലർച്ചെ 4.56ഓടെ ഛിന്നഗ്രഹം ഭുമിക്ക് സമീപത്ത് എത്തും എന്ന് നാസയുടെ സെന്റർ ഫോർ നിയർ ഒബ്ജക്സ് സ്റ്റഡീസ് വ്യക്തമാക്കി.
ഭൂമിയിൽ ആഗോള തലത്തിൽ തന്നെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തക്ക വലിപ്പമുള്ളതാണ് ഛിന്നഗ്രഹം. മണിക്കൂറിൽ 19,461 കിലോമീറ്റർ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. എന്നാൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ സുരക്ഷാ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് ഗവേഷകർ വ്യക്തമാക്കി.
ഭൂമിക്ക് സമീപത്തുല്ല വസ്തുക്കളെ നിരീക്ഷിക്കുന്നതിനായി നാസ സ്ഥാപിച്ച ഹാർഡ്‌വെയറിന്റെ സഹായത്തോടെ 1998ൽ നസയാണ് ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. സൂര്യന് ചുറ്റും വലം വക്കുന്നതിന് 1340 ദിവസങ്ങളാണ് ഈ ഛിന്നഗ്രഹം എടുക്കുന്നത്. സ്വന്തം അച്ചുതണ്ടിൽ ഒരു തവണ കറങ്ങുന്നതിന് ഇതിന് ഏകദേശം നാലേകാൽ ദിവസം വേണം.