‘വേഗത കുറച്ച് വാഹനം ഓടിച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിക്കും’ - ഡ്രൈവർമാർക്ക് നാട്ടുകാരുടെ വക മുന്നറിയിപ്പ്

ഗോൾഡ ഡിസൂസ
തിങ്കള്‍, 18 നവം‌ബര്‍ 2019 (12:15 IST)
അപകടകരമായ വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വ്യത്യസ്ത മുന്നറിയിപ്പുമായി നാട്ടുകാരുടെ ഫ്ലക്സ് ബോര്‍ഡ്. ഇടുക്കി ജില്ലയിലെ ഉളുപ്പുണി നിവാസികളുടെ ഫ്ലക്സ് ബോർഡ് ആണ് വൈറലായത്. വേഗത കുറച്ച്‌ വാഹനം ഓടിച്ചില്ലെങ്കില്‍ കരണം അടിച്ച്‌ പൊട്ടിക്കുമെന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്. വാഗമണ്‍-ഉളുപ്പുണി, വണ്ടിപ്പെരിയാര്‍-സത്രം റൂട്ടില്‍ സഞ്ചാരികളുമായി മരണപ്പാച്ചില്‍ നടത്തുന്ന ട്രെക്കിംഗ് ജീപ്പുകളെ മുന്നില്‍ കണ്ടാണ് ഫ്ലക്സ് ബോര്‍ഡ്.
 
ദുര്‍ഘടമായ പാതകളും മലനിരകളും നിറഞ്ഞ റോഡുകളിലൂടെ കുതിച്ചു പായുന്ന ട്രെക്കിംഗ് ജീപ്പുകള്‍ക്ക് നേരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പലതവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലത്രെ. നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന റൂട്ടാണ് വാഗമണ്‍-ഉളുപ്പുണി റൂട്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കാമെന്ന് ഇവർ തന്നെ തീരുമാനിച്ചത്. 
 
അമിത വേഗം കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കില്‍ അടികൊടുക്കുമെന്നു ബാനര്‍ എഴുതിക്കെട്ടേണ്ട സ്ഥിതിവരെയായി. ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പരാതികള്‍ പലതും കണ്ടില്ലെന്ന് നടിക്കുന്നു എന്ന ആക്ഷേപവും ശക്തം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

പോറ്റിയെ കയറ്റിയത് തന്ത്രി? അന്വേഷണം മുന്‍ യുഡിഎഫ് സര്‍ക്കാരിലേക്കും !

ലൈസന്‍സില്ലാത്ത ലാബില്‍ മനുഷ്യ രക്ത ബാഗുകളില്‍ സൂക്ഷിച്ചിരിക്കുന്നത് മൃഗങ്ങളുടെ രക്തം; വന്‍ ക്രമക്കേടുകള്‍

Iran Protests: പ്രതിഷേധക്കാരെ അടിച്ചമർത്തി ഇറാൻ, ടെഹ്റാനിൽ മാത്രം 200 മരണമെന്ന് റിപ്പോർട്ട് ഭൂരിഭാഗവും യുവജനങ്ങൾ

അമിത് ഷായുടെ സന്ദർശനം, തിരുവനന്തപുരത്ത് ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം

ഗാസയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായം വേണ്ടെന്ന് ഇസ്രയേല്‍; വിശ്വാസമുള്ള രാജ്യങ്ങളുമായി മാത്രമേ പ്രവര്‍ത്തിക്കു

അടുത്ത ലേഖനം
Show comments