Webdunia - Bharat's app for daily news and videos

Install App

ജസ്റ്റിസ് എസ് എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Webdunia
തിങ്കള്‍, 18 നവം‌ബര്‍ 2019 (11:28 IST)
ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47-ആമത് ചീഫ് ജസ്റ്റിസായി (സിജെഐ) ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാവിലെ 9.30ഓടെ സത്യവാചകം ചൊല്ലിക്കൊടുത്തു. 13 മാസത്തിലേറെ ചീഫ് ജസ്റ്റിസായി അധികാരത്തിൽ ഇരുന്ന ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ പിൻഗാമിയായിട്ടാണ് ജസ്റ്റിസ് ബോബ്ഡെ (63) സ്ഥാനം ഏറ്റെടുത്തത്.
 
ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ കാലാവധി ഏകദേശം 17 മാസമാണ്, 2021 ഏപ്രിൽ 23 ന് ഔദ്യോഗിക സ്ഥാനം അവസാനിപ്പിക്കും. അയോധ്യ, ശബരിമല തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഇനിയുള്ള നിയമപോരാട്ടങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിനു കീഴിലാകും.  
 
2021 ഏപ്രില്‍ 23-ന് ബോബ്ഡെ വിരമിക്കും മുന്‍പായി ശബരിമല വിഷയത്തില്‍ അന്തിമതീര്‍പ്പ് വരുമോയെന്നാകും കേരളം ഉറ്റുനോക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള അഭിഭാഷകരുടെ കുടുംബത്തിൽ നിന്നുള്ള ബോബ്ഡെ പ്രമുഖ അഭിഭാഷകൻ അരവിന്ദ് ശ്രീനിവാസ് ബോബ്ഡെയുടെ മകനാണ്. സീനിയോറിറ്റി നിയമത്തെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെയെ തിരഞ്ഞെടുത്തത്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments