Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസ് ചീറ്റി പോകുമോ? മോഹൻലാലിന്റെ ഗതിയെന്താകും?- ശ്രദ്ധിക്കേണ്ടത് ഒരേയൊരു കാര്യം മാത്രം

അക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ‘ബിഗ് ബോസ്’ മലയാളി ഹൌസ് പോലെയാകും: സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്
, ശനി, 23 ജൂണ്‍ 2018 (14:21 IST)
കേരളക്കരയുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുകയാണ്. മറ്റ് ഭാഷകളിൽ ലഭിച്ച സ്വീകാര്യത മലയാളത്തിലും ലഭിക്കുമെന്നാണ് പരിപാടിയുടെ അണിയറ പ്രവർത്തകർ കരുതുന്നത്. 
 
അതേസമയം, വേണ്ട രീതിയിൽ ആസൂത്രണമില്ലെങ്കിൽ ബിഗ് ബോസിനു മലയാളി ഹൌസിന്റെ ഗതി ആകുമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. എല്ലാവരും ശ്രദ്ധിക്കുന്ന കാര്യം മോഹന്‍ലാല്‍ ഈ പരിപാടിയുടെ വലിയൊരു ഘടകമാണന്നുള്ളതാണ്. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ അദ്ദേഹം ഈ പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയുള്ളു. ആ ദിവസത്തെ എപ്പിസോഡ് അദ്ദേഹത്തിന്റെ ആരാധകര്‍ എന്തായാലും കണ്ടിരിക്കുമെന്നും സന്തോഷ് പറയുന്നു.
 
മത്സരാര്‍ത്ഥികള്‍ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മലയാളി ഹൗസിന്റെ ഗതി തന്നെയായിരിക്കും വരുന്നത്. അതോടെ ഒരു സീസണ്‍ കൊണ്ട് തന്നെ പരിപാടി അവസാനിപ്പിക്കേണ്ടതായിട്ടും വരുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റേഷനിൽ കയറി കുത്തി; പൊലിസുകാരൻ ഗുരുതരാവസ്ഥയിൽ