പ്രിയങ്ക ചോപ്രയെ ഇന്ത്യയിൽ നിന്നും ഓടിക്കണം: ബിജെപി നേതാവ്

ബോളിവുഡ് സുന്ദരിയെ ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കരുതെന്ന് ബിജെപി നേതാവ്

Webdunia
വെള്ളി, 25 മെയ് 2018 (11:59 IST)
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെ ഇന്ത്യയിൽ നിന്നും ഓടിക്കണമെന്ന് ഉത്തർപ്രദേശിലെ ബിജെപി നേതാവ് വിനയ് കാത്യാർ. ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെ പ്രിയങ്ക സന്ദർശിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. 
 
റോഹിംഗ്യ മുസ്ലിംങ്ങളോട് കരുണ കാണിക്കുന്നവര്‍ ഇന്ത്യവിട്ട് പോകണം. പ്രിയങ്ക ചോപ്രയെ പോലുള്ളവര്‍ക്ക് റോഹിംഗ്യന്‍ മുസ്ലിംങ്ങളെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം അറിയില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. പ്രിയങ്ക ഒരിക്കലും മുസ്ലിം അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ പാടില്ലായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് വിനയ് കാത്യാര്‍ പറഞ്ഞു.
 
യുണിസെഫിന്റെ ബാലാവകാശ ഗുഡ്‌വില്‍ അംബാസഡറായ പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിച്ചത്. ഇവര്‍ക്ക് അകമഴിഞ്ഞ പരിരക്ഷയും പിന്തണുയും നല്‍കണമെന്ന് സോഷ്യല്‍ മീഡിയ വഴി ഇവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.   
 
ഇന്ത്യയിലെ മുസ്ലിംങ്ങള്‍ എല്ലാം ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പോകണമെന്ന് പറഞ്ഞ ബിജെപിയുടെ ഉത്തര്‍ പ്രദേശിലെ പ്രമുഖ നേതാവാണ് വിനയ് കാത്യാര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയ്ക്ക് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ അറിയണം

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; എണ്ണ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചു

ഖമനേയി വധത്തില്‍ പ്രതിഷേധം; കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തി

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കും, യൂടേൺ അടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

അയത്തൊള്ള അലി ഖമേനിയുടെ വധം: കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു, മൊബൈൽ ഇൻ്റർനെറ്റിന് നിയന്ത്രണം

അടുത്ത ലേഖനം
Show comments