Select Your Language

Notifications

webdunia
webdunia
webdunia
सोमवार, 23 दिसंबर 2024
webdunia

വിവാഹദിനത്തിൽ വളർത്തുനായക്കൊപ്പം നൃത്തമാടി വധു, വീഡിയോ വൈറൽ !

വിവാഹദിനത്തിൽ വളർത്തുനായക്കൊപ്പം നൃത്തമാടി വധു, വീഡിയോ വൈറൽ !
, ശനി, 29 ജൂണ്‍ 2019 (18:16 IST)
വിവാഹദിനത്തിൽ വധുവും വരനുമെല്ലാം നൃത്തം ചെയ്യുന്നത് ഇന്ന് അത്ര വലിയ സാംഭവമൊന്നുമല്ല. എന്നാൽ വധു നൃത്തം ചെയ്തത് തനിക്കേറെ പ്രിയപ്പെട്ട വളർത്തുനായയോടൊപ്പമാണെങ്കിലോ ? ഇരുവരുടെയും ഡാൻസ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആളുകൾ. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വീഡിയോ ഇപ്പോൾ പറക്കുകയാണ്.
 
സെലിബ്രട്ടികൾക്ക് വേണ്ടി വളർത്തുനായകളെ പരിശീലിപ്പിക്കുന്ന സാറ കാർസൺ അണ് വിവാഹ ദിനത്തിൽ താനിക്കേറെ പ്രിയപ്പെട്ട വളർത്തുനയക്കൊപ്പം ചുവടുവച്ചത്. വീഡിയോ കണ്ടാൽ നായ ഇങ്ങനെയെല്ലാം നൃത്തം ചെയ്യുമോ എന്ന് നമ്മൾ ചോദിച്ചുപോകും. പാട്ടിന്റെ താളത്തിനൊത്ത് ഉയർന്നു ചാടിയും നിവർന്നുനിന്നും, വധുവിന്റെ പുറത്തുകയറിയുമെല്ലാമായിരുന്നു നായയുടെ ഡാൻസ്.
 
സാറ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചൽത്. വിവഹ ഗൗൺ ധരിച്ചിരുന്നതിനാലും പരിശീലിപ്പിക്കാൻ അധികം സമയം ലഭിക്കാത്തതിനാലും നന്നാകുമോ എന്ന് ചെറിയ ഭയം ഉണ്ടായിരുന്നു എന്നണ് സാറ ഡെയ്‌ലി മെയിൽനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സാറക്കും വളർത്തുനായക്കും അഭിനന്ദനങ്ങൾ വന്ന് നിറയുകയാണ് സാമൂഹ്യ മാധ്യമങ്ങളിൽ.  


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 75കാരനായ മുത്തശ്ശൻ അറസ്‌റ്റില്‍