Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവ്യ എസ് അയ്യർ പതിച്ചു നൽകിയത് സർക്കാർ ഭൂമി തന്നെ; ഏറ്റെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം

ദിവ്യ എസ് അയ്യർ ചെയ്തത് തെറ്റ് തന്നെ

ദിവ്യ എസ് അയ്യർ പതിച്ചു നൽകിയത് സർക്കാർ ഭൂമി തന്നെ; ഏറ്റെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം
, വ്യാഴം, 12 ജൂലൈ 2018 (09:17 IST)
വര്‍ക്കലയില്‍ തിരുവനന്തപുരം മുന്‍ സബ് കളക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് കളക്ടര്‍ ഡോ. വാസുകി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍വ്വേ തുടങ്ങാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 
ഭൂമിയും രേഖകളും പരിശോധിച്ചതില്‍നിന്ന് 27 സെന്റ് ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. 27 സെന്റ് ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റായിരുന്നെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
 
വി.ജോയ് എംഎല്‍എയാണ് ദിവ്യയ്ക്കെതിരെ പരാതി നല്‍കിയിരുന്നത്. ഭൂമി നല്‍കിയത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ദിവ്യ എസ് അയ്യരെ സബ് കല്കടര്‍ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ തയ്യാറാണ്, ഏകപക്ഷീയമായ തീരുമാനങ്ങൾ അമ്മയിൽ ഉണ്ടാകില്ല: എ കെ ബാലൻ