ഇക്കൂട്ടത്തില്‍ എന്റെ മകളും ഉള്‍പ്പെടും; കാസ്‌റ്റിംഗ് കൗച്ച് വിവാദത്തില്‍ തുറന്നടിച്ച് കമല്‍‌ഹാസന്‍

ഇക്കൂട്ടത്തില്‍ എന്റെ മകളും ഉള്‍പ്പെടും; കാസ്‌റ്റിംഗ് കൗച്ച് വിവാദത്തില്‍ തുറന്നടിച്ച് കമല്‍‌ഹാസന്‍

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (15:36 IST)
സിനിമാ ലോകത്തെ കാസ്‌റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍‌ഹാസന്‍.

കാസ്‌റ്റിംഗ് കൗച്ചിന്റെ പേരിലുള്ള വിവാദങ്ങളും പ്രസ്താവനകളും സിനിമാ ലോകത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മകള്‍ ഉള്‍പ്പെടയുള്ള സ്‌ത്രീകളുടെ അവസരങ്ങള്‍ കുറയ്‌ക്കാന്‍ മാത്രമെ ഉപകരിക്കു. ചൂഷണങ്ങളെ എതിര്‍ക്കാനും തള്ളിപ്പറയാനും സ്‌ത്രീകള്‍ക്ക് അവകാശമുണ്ടെന്നും കമല്‍ പറഞ്ഞു.

കാസ്‌റ്റിംഗ് കൗച്ച് ഗുണമുള്ള ഏര്‍പ്പാടാണെന്ന് ആരും പറയില്ല. അങ്ങനെ പറയുകയും ആ രീതിയെ ന്യായീകരിക്കുകയും ചെയ്യുന്നവര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്ക് എതിരായിരിക്കും. ശക്തമാ‍യ  നിലപാടുകള്‍ സ്വീകരിക്കുന്നതിനൊപ്പം ഇങ്ങനെ ലഭിക്കുന്ന അവസരങ്ങള്‍ വേണ്ടെന്ന് പറയാനും സ്‌ത്രീകള്‍ക്ക് കഴിയണമെന്ന് കമല്‍ പറഞ്ഞു.

കാസ്‌റ്റിംഗ് കൗച്ചിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവനയേക്കുറിച്ചും കമല്‍ നിലപാടറിയിച്ചു. ഇത് രാഷ്ട്രീയത്തിലെ മറ്റൊരു അഴിമതിയാണെന്നും ഇതിനെ പുറത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments