Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ ധൈര്യമാണ് ഈ സിനിമയെ ഇങ്ങനെ ആക്കിയത്, അതിബുദ്ധിമാനാണ് മമ്മൂക്ക: ജോയ് മാത്യു പറയുന്നു

മമ്മൂട്ടി വില്ലൻ തന്നെ, നല്ല കട്ട വില്ലനിസം! - അങ്കിൾ ഞെട്ടിക്കും

മമ്മൂട്ടിയുടെ ധൈര്യമാണ് ഈ സിനിമയെ ഇങ്ങനെ ആക്കിയത്, അതിബുദ്ധിമാനാണ് മമ്മൂക്ക: ജോയ് മാത്യു പറയുന്നു
, ബുധന്‍, 25 ഏപ്രില്‍ 2018 (10:35 IST)
നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന അങ്കിൾ റിലീസിന് തയ്യാറാവുകയാണ്. ജോയ് മാത്യുവിന്റേതാണ് തിരക്കഥ. ഷട്ടറിന് ശേഷം ജോയ് മാത്യു എഴുതുന്ന സിനിമയാണ് അങ്കിൾ. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.  
 
അങ്കിൾ, ഷട്ടറിനും മേൽ നിൽക്കുമെന്ന് ജോയ് മാത്യു അടുത്തിടെ തന്റെ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഇത് തന്റെ വലിയൊരു ഉത്തരവാദിത്വമാണെന്ന് പറയുകയാണ് ജോയ് മാത്യു. നേരത്തേ അങ്കിളിന്റെ ടീസറും ട്രെയിലറും പുറത്തുവന്നിരുന്നു. രണ്ടിലും ചെറിയ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിട്ടാണ് മമ്മൂട്ടിയെ കാണിക്കുന്നത്. 
 
ഇതോടെ, ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കെ കെ എന്ന കഥാപാത്രം വില്ലനാണെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, ഈ വാർത്തകൾ സ്ഥിരീകരിച്ചിരിക്കുകയാണ് ജോയ് മാത്യു. മമ്മൂക്ക വില്ലനാണോ എന്ന് ചോദിച്ചാൽ അതെ, വളരെ ചെറിയ എക്സ്പ്രഷനുകൾ പലയിടങ്ങളിലും പ്രയോഗിക്കേണ്ടതുണ്ടായിരുന്നു'വെന്ന് ജോയ് മാത്യു മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. 
 
മമ്മൂട്ടി അടുത്ത കാലത്തൊന്നും ചെയ്തിട്ടില്ലാത്ത അത്ര അഭിനയ പ്രാധാന്യമുള്ള സിനിമയാണ് അങ്കിൾ. മമ്മൂട്ടിയെ സംബന്ധിച്ച് വളരെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രം. നാല് ഭാഷകൾ സംസാരിക്കുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി പാടുന്നുമുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് വളരെയധികം ചോദ്യങ്ങൾ സിനിമ അവശേഷിപ്പിക്കുമെന്നും ജോയ് മാത്യു പറയുന്നു. 
 
മമ്മൂട്ടിയുടെ ധൈര്യമാണ് ഈ സിനിമയെ ഒരു മമ്മൂട്ടി ചിത്രമാക്കി മാറ്റിയത്. വളരെയധികം ബുദ്ധിമാനായ ഒരാളാണ് മമ്മൂക്ക. സമൂഹത്തെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്ന ആൾ. വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള ആൾ. അങ്കിളിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ ആയിരുന്നു. - ജോയ് മാത്യു പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍‌എസ്എസും ബിജെപിയുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു, അവരെ എങ്ങനെ തകർക്കാം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം: കാനം രാജേന്ദ്രൻ