കിടപ്പുമുറിയിൽ ക്യാമറയെന്ന് ഭാര്യ; ഭർത്താവിന്റെ വിശദീകരണം കേട്ട് അന്തംവിട്ട് വനിതാ കമ്മീഷൻ !

Webdunia
വെള്ളി, 19 ജൂലൈ 2019 (20:30 IST)
ദാമ്പത്യ ജീവിതത്തിൽ പല തരത്തിലുള്ള പരാതികൾ നമ്മൾ കേട്ടിട്ടുണ്ടാകും എന്നാൽ കിടപ്പുമുറിയിൽ ഭർത്താവ് സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുകയാണ് എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃപുരയിൽനിന്നും ഒരു യുവതി. വെസ്റ്റ് തൃപുരയിലുള്ള സധുടില്ല ഗ്രാമത്തിൽനിന്നുമുള്ള രത്ന പൊദ്ദാർ എന്ന യുവതിയാണ് വാനിതാ കമ്മീഷന് പരാതി നൽകിയത്.
 
സംഭവത്തിൽ ഭർത്താവിനെ വിളിച്ചുവരുത്തി വനിതാ കമ്മീഷൻ വിശദീകരനം തേടി. ഭർത്താവിന്റെ വിശദീകരനം കേട്ടാണ് കമ്മീഷൻ അമ്പരന്ന് പോയത്. സ്വയ സുരക്ഷക്ക് വേണ്ടിയാണ് കിടപ്പുമുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് എന്നായിരുന്നു ഭർത്താവിന്റെ വിശദീകരണം. ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തങ്ങൾ രണ്ട് കിടക്കയിലണ് കിടക്കുന്നത് എന്നും താൻ കിടക്കുന്ന ഭാഗത്തേക്കാണ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് എന്നു ഭർത്താവ് വനിതാ കമ്മീഷനു മുന്നിൽ വിശദീകരണം നൽകി.
 
വീട്ടിലേക്ക് കയറുന്ന ഇടത്തിൽതുടങ്ങി ഇടനാഴിയിലും കിടപ്പുമുറികളിലും അടക്കും എല്ലായിടത്തും സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുകയാണ് എന്നും ഇത് നിരീക്ഷിക്കുന്ന മോണിറ്റർ ഭർത്താവിന്റെ അമ്മയുടെ മുറിയിലാണെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിന് വനിത കമ്മീഷൻ കേസെടുത്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോണ്‍ ആപ്പ് തട്ടിപ്പ്; തിരുവനന്തപുരത്ത് യുവാവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

എയര്‍ ക്വാളിറ്റിയും അറിയാം; നിങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

'സദ്ഭരണത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ'; ഡാറ്റാ ചോര്‍ച്ച കേസില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വാറന്റി പാലിക്കുന്നതില്‍ പരാജയപ്പെട്ടു, ഫുട്വെയര്‍ കമ്പനിയോടും റീട്ടെയിലറോടും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ച് കോടതി

വില ഉയർത്താതെ വഴിയില്ല, പെട്രോളിയം ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

അടുത്ത ലേഖനം
Show comments