സ്വവർഗ ലൈംഗികത; സുപ്രീം‌കോടതി വിധിയ്‌ക്ക് പിന്തുണയുമായി സിനിമാ-രാഷ്‌ട്രീയ മേഖലയിലെ പ്രമുഖർ

സ്വവർഗ ലൈംഗികത; സുപ്രീം‌കോടതി വിധിയ്‌ക്ക് പിന്തുണയുമായി സിനിമാ-രാഷ്‌ട്രീയ മേഖലയിലെ പ്രമുഖർ

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (16:04 IST)
ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയ്‌ക്ക് പിന്തുണയുമായി സിനിമാ-രാഷ്‌ട്രീയ മേഖലയിലെ പ്രമുഖർ.
 
ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377മത് വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് വിധി പറഞ്ഞത്. 
 
തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ‍, മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ, ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹർ‍, അഭിനേതാക്കളായ ആമിര്‍ ഖാന്‍, അനുഷ്‌കാ ശര്‍മ, രണ്‍വീര്‍ സിങ്, സോനം കെ അഹൂജ, ഫര്‍ഹാന്‍ അഖ്തര്‍, സ്വര ഭാസ്‌കര്‍ തുടങ്ങിയവരാണ് വിധിക്ക് അഭിനന്ദനവുമായി എത്തിയത്. ട്വിറ്ററിലൂടെയാണ് ഇവർ സുപ്രീം‌കോടതി വിധിയെ പിന്തുണച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്പോൺസറുടെ വീട്ടിൽ‌വച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ഇന്ത്യകാരനായ ഡ്രൈവർക്കും ഫിലിപ്പിൻസ് യുവതിക്കും കിട്ടിയത് എട്ടിന്റെ പണി