'വിശ്വാസികൾക്കൊപ്പം' നിന്ന് ചാനൽ റേറ്റിംഗ് മാറ്റിമറിച്ച് ജനം ടിവി; ഇനിയുള്ള 64 ദിവസം നിർണ്ണായകം
'വിശ്വാസികൾക്കൊപ്പം' നിന്ന് ചാനൽ റേറ്റിംഗ് മാറ്റിമറിച്ച് ജനം ടിവി; ഇനിയുള്ള 64 ദിവസം നിർണ്ണായകം
മലയാളം ടിവി റേറ്റിംഗിൽ ഏഷ്യാനെറ്റിന് തൊട്ടുപിന്നാലെ സംഘപരിവാർ ചാനം ജനം. കഴിഞ്ഞ ആഴ്‌ചയിൽ റേറ്റിംഗ് ഇടിഞ്ഞ് മൂന്നാമതെത്തിയെങ്കിലും മത്സരബുദ്ധിയോടെയുള്ള കളിയിൽ ജനം ടിവി വീണ്ടും രണ്ടാം സ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ്. ശബരിമലയിലെ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ടാണ് ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളിയാകുന്ന തരത്തിലുള്ള മുന്നേറ്റം ജനം ടിവി നടത്തിയിരിക്കുന്നത്.
ബാർക് റേറ്റിംഗിന്റെ നാൽപ്പത്തിമൂന്നാം ആഴ്‌ചയിലാണ് ജനം ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നത്. മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തിൽ ഇതുവരെ മറ്റൊരു ചാനലും ഏഷ്യാനെറ്റിന് വെല്ലുവിളി ഉയർത്തിയിട്ടില്ല. എന്നാൽ പുതിയ റേറ്റിംഗ് പ്രകാരം ഏഷ്യാനെറ്റുമായി ജനം ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ പക്ഷത്തുനിന്നുകൊണ്ട് വിശ്വാസത്തെ സംരക്ഷിക്കുന്നതിനായി പൊരുതുന്നു എന്ന് പറയുന്നതുകൊണ്ടുതന്നെ വിശ്വാസികൾ ഒന്നടങ്കം ജനം ടിവി കാണുന്നതുകൊണ്ടാണ് ഈ മാറ്റം വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വരുന്ന മണ്ഡല-മകര വിളക്ക് കാലത്ത് ചാനലുകൾ തമ്മിലുള്ള മത്സർമ് ശക്തമായിരിക്കും എന്നുതന്നെ പറയാം.
നാൽപ്പത്തിയഞ്ചാം ആഴ്‌ചയിലെ പോയിന്റ് അനുസരിച്ച് 149 പോയിന്റാണ് ഏഷ്യാനെറ്റിന് ഉള്ളത്. അതേസമയം ജനം ടിവിക്ക് 132ഉം. അതായത് ഏഷ്യാനെറ്റുമായി വെറും പതിനേഴ് പോയിന്റെ വ്യത്യാസം മാത്രം. ഇത് കവർ ചെയ്യാനുള്ള തത്രപ്പാടിലായിരിക്കും ഇനിയുള്ള ദിവസങ്ങൾ.