Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീഡനക്കേസ് മുറുകുന്നു; ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകാന്‍ കോടതി

പീഡനക്കേസ് മുറുകുന്നു; ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകാന്‍ കോടതി

Unni Mukundan
കൊച്ചി , ബുധന്‍, 16 മെയ് 2018 (10:02 IST)
പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണിമുകുന്ദന്‍ നേരിട്ട് ഹാജരാകണം. ജൂണ്‍ അഞ്ചിന് ഹാജരാകണമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി താരത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണി ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ ഫ്ലാറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പണം തട്ടാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15നാണ് പരാതി നല്‍കിയിരുന്നത്.

കേസില്‍ കോടതി നേരെത്ത തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ട് സാക്ഷികളേയും യുവതിയേയും കോടതി വിസ്തരിച്ചിരുന്നു.

യുവതിക്കെതിരെ ഉണ്ണിയും പരാതി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നു കാണിച്ചാണ് പരാതി നല്‍കിയത്‍. തിരക്കഥ വായിച്ച് കേള്‍പ്പിക്കാനെന്നു പറഞ്ഞാണ് യുവതി തന്റെ വീട്ടിലെത്തിയത്. എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ആ സിനിമ നിരസിച്ചെന്നും അതിനുള്ള പകയാണ് യുവതിയ്ക്ക് തന്നോടുള്ളതെന്നും താരത്തിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറുകണ്ടം ചാടാന്‍ ഇവര്‍ ഒരുക്കമോ ?, കുതിരക്കച്ചവടവുമായി അമിത് ഷാ വീണ്ടും - ജെഡിഎസ് എംഎല്‍എമാര്‍ക്കായി വലവിരിച്ച് ബിജെപി!