Webdunia - Bharat's app for daily news and videos

Install App

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു? - ബിജെപിയെ ട്രോളിയ കോൺഗ്രസിനെ തേച്ചൊട്ടിച്ച് ട്രോളർമാർ

മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം കാര്യം ശരിയാക്കണമെന്നാണ് സോഷ്യല്‍ മീഡിയ കോണ്‍ഗ്രസിനോട് പറയുന്നത്.

തുമ്പി ഏബ്രഹാം
ബുധന്‍, 12 ഫെബ്രുവരി 2020 (15:00 IST)
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ പരാജമേറ്റുവാങ്ങിയതിന് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് ബിജെപിയേയും കേന്ദ്ര സര്‍ക്കാറിനേയും വിമർശിച്ച് രം​ഗത്തെത്തിയ കോൺഗ്രസിനെ കളിയാക്കി സോഷ്യല്‍ മീഡിയ.

മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം കാര്യം ശരിയാക്കണമെന്നാണ് സോഷ്യല്‍ മീഡിയ കോണ്‍ഗ്രസിനോട് പറയുന്നത്. രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങളെ മനസ്സിലാക്കി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടാണ് ട്വിറ്ററിലൂടെ കോണ്‍ഗ്രസ് രംഗത്തെത്തിയത്. 
 
 
'' ഉണരൂ ബിജെപി..! നിങ്ങളുടെ അജ്ഞതയും കഴിവില്ലായ്മയും ഞങ്ങളെ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിക്കുന്നു. അഹങ്കാരം ഉപേക്ഷിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുക'' -എന്നായിരുന്നു മുന്‍ ധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ പി. ചിദംബരത്തിന്റെ വീഡിയോയോടൊപ്പം കോണ്‍ഗ്രസ് ബിജെപിയെ ഉപദേശിച്ചത്.
 
'' ബിജെപിയെ മറക്കുക - സ്വയം ചിന്തിക്കുക ... നിങ്ങൾക്ക് ഇതിനകം തന്നെ നാശം സംഭവിച്ചു'' - എന്നാണ് ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നത്. '' നിങ്ങൾ നിങ്ങളോട് തന്നെ ഇക്കാര്യങ്ങൾ പറയണമെന്നാണ്'' മറ്റു ചിലർ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദോഹയിലെ ഇസ്രായേൽ ആക്രമണം, അപലപിച്ച് ഖത്തർ, പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി, പുതിയ നയം പ്രഖ്യാപിച്ച് ബഹ്റൈൻ

യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി

സമഗ്ര ശിക്ഷാ ഫണ്ട് കുടിശിക; പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ കേരള സര്‍ക്കാര്‍

നേപ്പാളിൽ സോഷ്യൽ മീഡിയ നിർത്തിയതോടെ ജെൻ സി ഇളകി, പാർലമെൻ്റിന് തീയിട്ട് പ്രതിഷേധക്കാർ, പ്രധാനമന്ത്രി രാജിവെച്ചു

അടുത്ത ലേഖനം
Show comments