Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണമുറപ്പിച്ച് എഎ‌പി: ബിജെപി പിന്നോട്ട്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

നിലവിൽ 58 സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്.

Delhi Election 2020

റെയ്‌നാ തോമസ്

, ചൊവ്വ, 11 ഫെബ്രുവരി 2020 (12:53 IST)
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ രാജ്യതലസ്ഥാനം പിടിച്ചെടുത്ത് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. നിലവിൽ 58 സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. എന്നാല്‍, ബിജെപി ഡല്‍ഹിയില്‍ നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് ഉള്ളത്. 
 
നിലവിൽ 12 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഒരിടത്തു പോലും ലീഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണ്. ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീടത് നഷ്ടമാകുകയായിരുന്നു. 
 
ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിന്റെ അന്തിമ ഫലമറിയാന്‍ രാജ്യമെമ്പാടും ആകാംഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്കാണ് ആരംഭിച്ചത്. 21 കേന്ദ്രങ്ങളില്‍ 70 സീറ്റുകളുടെ വോട്ടെണ്ണലാണ് നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകിയായ 14കാരിയോടൊപ്പം ടിക്‌ടോക് ചെയ്തു, ആൺകുട്ടിയെ നഗ്നനാക്കി തെരുവിലൂടെ നടത്തി ക്രൂരമായി മർദ്ദിച്ച് പെൺക്കുട്ടിയുടെ വീട്ടുകാർ