Webdunia - Bharat's app for daily news and videos

Install App

‘നിങ്ങൾക്ക് ഇതൊന്നും സഹിക്കില്ല, പ്രതിപക്ഷത്തെ കുറിച്ച് ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു’ ; തുറന്നടിച്ച് ഷാൻ റഹ്മാൻ

ചിപ്പി പീലിപ്പോസ്
വ്യാഴം, 12 മാര്‍ച്ച് 2020 (16:22 IST)
കോവിഡ് 19നെതിരെ ശക്തവും കെട്ടുറപ്പുള്ളതുമായ ജാഗ്രതയോടെ കേരളം മുന്നോട്ട് പോകുമ്പോൾ അതിനെല്ലാം വഴികാട്ടിയായി മുന്നിൽ തന്നെ നിൽക്കുന്ന ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ ശക്തമായി വിമർശിച്ച് സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. 
 
ആരോഗ്യമന്ത്രിയുടെ പ്രസംഗത്തെ ചൂഷണം ചെയ്ത് പ്രതിപക്ഷനേതാവ് അടക്കമുള്ളവർ നിലവാരമില്ലാത്ത നാടകം കളിക്കുകയാണെന്ന് ഷാൻ ഫേസ്ബുക്കിൽ കുറിച്ചു. ഷാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: 
 
കൊവിഡ്19 ലോകമെങ്ങും പടർന്നു പിടിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന തന്നെ ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു. വൈറസിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച്, അതിനായി സ്വീകരിക്കുന്ന മാർഗങ്ങളെ കുറിച്ച് അത് വലുതായാലും ചെറുതായാലും അധികാരികളിൽ നിന്നും അറിയാനുള്ള അവകാശം നമ്മൾ ജനങ്ങൾക്കുണ്ട്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറയുകയുണ്ടായി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അവർ വാർത്താസമ്മേളനം നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 
 
പ്രിയപ്പെട്ട സർ, നിപ്പ വൈറസ് കാലത്ത് നിങ്ങൾ ഓരോരുത്തരും പലയിടങ്ങളിലായി പോയി ഒളിച്ചപ്പോഴും ആരോഗ്യമന്ത്രിയും അവരുടെ ടീമും നിപ്പയെ നേരിട്ടു. അത്തരം വലിയ പ്രശനങ്ങളിൽ നിന്നും നമ്മൾ അതിജീവിച്ചു. കാരണം, അത്രയും കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത്. തന്റെ ജനങ്ങൾക്കായി രാപ്പകൽ ഇല്ലാതെ അവർ ഓടുന്നു, അധ്വാനിക്കുന്നു. ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്നു. 
 
ലോകം മുഴുവൻ നമ്മുടെ നാടിനെ ഉറ്റു നോക്കുകയാണ്. നമ്മളിൽ നിന്നും ലോകം പലതും പഠിക്കുന്നു. എനിക്കറിയാം, നിങ്ങൾക്ക് ഇതൊന്നും സഹിക്കില്ല. എന്തെന്നാൽ പൊതുജനശ്രദ്ധ നിങ്ങൾക്ക് നഷ്ടമാകുന്നു. ഒരിക്കലും ജനശ്രദ്ധ ആഗ്രഹിച്ചിട്ടില്ലാത്ത ഒരു വ്യക്തിയിലേക്ക് ജനങ്ങൾ ഇപ്പോൾ ചെവി കൂർപ്പിക്കുന്നത്. ഷൈലജ മാഡം, അവർ അവരുടെ ജോലി കൃത്യതയോടെ ചെയ്യുന്നു. 
 
പ്രതിപക്ഷത്തെ കുറിച്ച് ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു. നാമെല്ലാം ഒരുമിച്ച് നിൽക്കേണ്ടുന്ന ഈ സമയത്തും, ഷൈലജ മാഡം നടത്തുന്ന ആത്മസമർപ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങൾ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞത് പോലെ... ‘ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്’.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments