Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെൽബണിൽ വനിത ട്വെന്റി ട്വെന്റി ലോകകപ്പ് ഫൈനൽ കാണനെത്തിയ കാണികളിലൊരാൾക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

മെൽബണിൽ വനിത ട്വെന്റി ട്വെന്റി ലോകകപ്പ് ഫൈനൽ കാണനെത്തിയ കാണികളിലൊരാൾക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

അഭിറാം മനോഹർ

, വ്യാഴം, 12 മാര്‍ച്ച് 2020 (12:00 IST)
മാർച്ച് എട്ടിന് മെൽബൺ സ്റ്റേഡിയത്തിൽ ഇന്ത്യ-ഓസ്ട്രേലിയ വനിത ട്വെന്റി 20 ലോകകപ്പ് ഫൈനൽ മത്സരം കാണനെത്തിയ കാണികളിലൊരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം മാനേജ്‌മെന്റ് പുറത്തുവിട്ട പ്രസ്ഥാവനയിലാണ് കാണികളിലൊരാളുടെ കൊവിഡ് 19 പരിശീലനം പോസിറ്റീവാണെന്ന് അറിയിച്ചിരിക്കുന്നത്.
 
അതേസമയം പരിശോധനയിൽ മറ്റുള്ളവർക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യമനുഷ്യ സേവനവകുപ്പ് (ഡി എച്ച് എച്ച് എസ്)അറിയിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിൽ നോർത്ത് സ്റ്റാൻഡിലെ എൻ 42 സെക്ഷനിലാണ് ഈ വ്യക്തി മത്സരം കണ്ടിരുന്നതെന്നും അതിനാൽ തന്നെ എന്‍42 സെക്ഷനില്‍ ഇരുന്ന മറ്റുള്ളവര്‍ ശുചിത്വ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും പനിയുടെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില് ഡോക്‌ടറുടെ സേവനം ലഭ്യമാക്കണമെന്നും ഡി എച്ച് എച്ച് എസ് നിർദേശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: ഐപിഎൽ മത്സരങ്ങൾ അനിശ്ചിതത്വത്തിൽ, തീരുമാനം ശനിയാഴ്ച്ച അറിയാം