Webdunia - Bharat's app for daily news and videos

Install App

ഭർത്താവിന്റെ ചേതനയറ്റ ശരീരം വീഡിയോ കോളിലൂടെ അവസാനമായി വിജി ഒരു നോക്ക് കണ്ടു!

പൊലീസ്
അനു മുരളി
ബുധന്‍, 25 മാര്‍ച്ച് 2020 (13:13 IST)
കൊവിഡ് 19 എന്ന മഹാമാരി വൻ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. പലർക്കും പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം വീഡിയോ കോളിലൂടെ കാണേണ്ട് വന്ന ഭാര്യയുടെ വാർത്ത വേദനാജനകമാണ്.
 
വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത്തിന്റെ മൃതദഹം എരിഞ്ഞടങ്ങുമ്പോള്‍ അവസാനമായി ഒന്ന് കാണാനോ ഒരു അന്ത്യ ചുംബനം നല്‍കാനോ ദുബൈയിലുള്ള ഭാര്യ വിജിക്ക് സാധിച്ചില്ല. വീഡിയോ കോളില്‍ വാവിട്ട് നിലവിളിക്കാന്‍ മാത്രമേ ബിജിക്കായുള്ളു.  
 
വിസ തട്ടിപ്പിന് ഇരയായതും പിന്നാലെ എത്തിയ കോവിഡും വിജിയുടെ യാത്ര മുടക്കിച്ചു. അര്‍ബുദം ബാധിച്ച് ആണ് ഭർത്താവ് ശ്രീജിത്ത് മരിച്ചത്. ഭര്‍ത്താവിന്റെ മരണം അറിഞ്ഞ് നാട്ടില്‍ വരാന്‍ ഒരുങ്ങിയിരിക്കുക ആയിരുന്നു ബിജി. എന്നാൽ കോവിഡ് മൂലം വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ ഇവരുടെ യാത്ര മുടങ്ങി. 
 
അസ്ഥിക്ക് അർബുദം ബാധിച്ച ശ്രീജിത്ത് തിങ്കളാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.ആലുവയിലെ രതീഷ് എന്നയാളാണ് തങ്ങളെ ചതിച്ചതെന്ന് ബിജി പറയുന്നു. ഇവര്‍ രണ്ടുതവണയായി മൂന്നു ലക്ഷം രൂപ നല്‍കി. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു മാസത്തെ വിസയാണെന്നു തിരിച്ചറിയുകയും ഇത് ചതിയാണെന്ന് മനസ്സിലാകുകയും ചെയ്തു. വേര്‍പാടിന്റെ വേദനക്കൊപ്പം ഇനിയെങ്ങനെ നാട്ടില്‍ വരുമെന്നും നാട്ടില്‍ വന്നാല്‍തന്നെ മൂന്നു പെണ്‍മക്കളുമായി എങ്ങനെ ജീവിക്കുമെന്നുമുള്ള ചോദ്യവും ഈ യുവതിയെ അലട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നു; ഇരയാകുന്നത് ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവര്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments