ഞങ്ങൾ ഇവിടെയുണ്ട്, നമുക്ക് തമാശയൊക്കെ പറഞ്ഞ് അങ്ങനെ കൂടാം, ലോക്‌ഡൗണിൽ ജനങ്ങളോട് കുശലം പറയാൻ കേരള പൊലീസ്

ബുധന്‍, 25 മാര്‍ച്ച് 2020 (12:53 IST)
കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ ആരാധകരാണ് ഓരോ മലയാളിയും, ട്രോളുകളിലൂടെ ഹാസ്യം കലർത്തി കേരള പൊലീസ് നൽകുന്ന വിവരങ്ങൾ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഈ ജനസമ്മത്തി ലോക മാധ്യമങ്ങളിൽ തന്നെ വാർത്തയായിട്ടുള്ളതാണ്. ഇപ്പോഴിതാ രാജ്യം മുഴുവൻ ലോക്‌ഡൗൺ പ്രഖ്യപിച്ചപ്പോൾ ആളുകളുടെ ആശങ്ക അകറ്റാനും കേരള പൊലീസ് സുസജ്ജം
 
ലോക്‌ഡൗണിലും തങ്ങളുണ്ട് കൂടെ എന്ന് സന്ദേശം കേരള പൊലീസ് ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി നൽകി കഴിഞ്ഞു. 'ലോക്‌ഡൗണിൽ ഒറ്റപ്പെട്ടു എന്ന്  തോന്നുകയാണെങ്കിൽ ഓൺലൈനിൽ ഞങ്ങളുണ്ട് മെസഞ്ചറിലൂടെ നമുക്ക് സംശയങ്ങൾ ദൂരീകരിക്കാം. അശങ്കകളും ആശയങ്ങളും പങ്കുവയ്ക്കാം തമാശ പറയാം'. ഫെയ്സ്ബുക്ക് വഴി പങ്കുവച്ച ചിത്രത്തിലൂടെയാണ് കേരള പൊലീസ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊറോണപേടി; കൊവിഡ് 19 വാര്‍ഡിലെ ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു