ദളിത് ഹര്‍ത്താല്‍ എന്തിന് വേണ്ടി എന്ന് പോലും അറിയാതെ പിന്തുണച്ചു; പുലിവാല് പിടിച്ച് കുമ്മനം

ദളിത് ഹര്‍ത്താല്‍; ആ ക്രഡിറ്റും കുമ്മനം പിണറായി സര്‍ക്കാരിന് നല്‍കി! - ട്രോളി സോഷ്യല്‍ മീഡിയ

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (12:55 IST)
രാജ്യത്ത് ബിജെപി നടത്തുന്ന ദളിത് കൊലപാതകങ്ങളിലും പട്ടികജാതി-പട്ടിക വര്‍ഗ നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവരാന്‍ ബിജെപി കോടതി വഴി നേടിയെടുത്ത വിധിക്കെതിരെ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു. 
 
കാര്യമെന്തെന്നറിയാതെ ഹര്‍ത്താലിന് പിന്തുണ അറിയിച്ച കുമ്മനം ഇപ്പോള്‍ പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പിണറായി ഭരണത്തിന്‍മേല്‍ അരങ്ങേറുന്ന ദളിത് വേട്ടയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ എന്ന രീതിയിലാണ് കുമ്മനം ഹര്‍ത്താലിനെ സമീപിച്ചിരിക്കുന്നത്.
 
എന്നാല്‍ കാര്യമറിയാതെ തിരക്കിപ്പിടിച്ച് പിന്തുണ പ്രഖ്യാപിച്ച കുമ്മനത്തിന് പോസ്റ്റിനു താഴെ ട്രോള്‍ പൊങ്കാലയാണ്. ‘തന്റെ പാര്‍ട്ടിയില്‍ താന്‍ മാത്രമേ മണ്ടനായിട്ടുള്ളോ എല്ലാവരും ഇങ്ങനെയാണോ’ എന്നിങ്ങനെ ഉയരുന്നു ട്രോളുകള്‍.  
 
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
 
ഒരു വിഭാഗം ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രതിഫലിപ്പിച്ചത് കേരളത്തിലെ ഇടത് ഗവണ്‍മെന്റിനെതിരെ ഉയര്‍ന്ന ഭരണവിരുദ്ധവികാരവും, വര്‍ദ്ധിച്ച് വരുന്ന ദളിത് ആദിവാസി പീഡനങ്ങളോടുള്ള പ്രതിഷേധവുമാണ്.
 
മനുഷ്യന്റെ പ്രത്യക്ഷപ്രതികരണങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന പരിസരങ്ങളോടാണ്. രാജേഷ്,ജിഷ,മധു തുടങ്ങിയവരുടെ കൊലപാതകങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും ഓട്ടോഡ്രൈവറായ ചിത്രലേഖയെന്ന ദളിത് സ്ത്രീയെ സിപിഎം പിന്തുടര്‍ന്ന് നടത്തിയ പീഡനങ്ങളും കേരളത്തിലെ ആദിവാസി -ദളിത് വിഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സമാധാനപരമായി നടന്ന ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്.
 
പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച് കൊണ്ടുള്ള കോടതിവിധി, ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണ്. ഈ വിധം നിയമത്തെ ദുര്‍ബലപ്പെടുത്തുന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം റിവ്യൂഹര്‍ജി നല്‍കിയിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചുലക്ഷത്തില്‍ ഒരാള്‍: കര്‍ണാടകയില്‍ നവജാതശിശുവിന്റെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞ്!

ക്രോം, മോസില്ല ഫയര്‍ഫോക്‌സ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍; നിങ്ങളുടെ ഉപകരണങ്ങള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുക

ശ്രീരാമന്റെ കോലം കത്തിക്കുന്ന വീഡിയോ വൈറലായി; തമിഴ്‌നാട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ ഓൺലൈൻ സംവിധാനം

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments