Webdunia - Bharat's app for daily news and videos

Install App

മോഹം തോന്നി, ജീപ്പിന്റെ കരുത്തൻ എസ്‌യു‌വിയെ ആദ്യം ഇന്ത്യൻ മണ്ണിലിറക്കി ധോണി !

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (16:57 IST)
ക്യാപ്‌റ്റൻ കൂൾ ധോണിക്ക് വാഹനങ്ങളോടുള്ള ഇഷ്ടം ഇന്ത്യക്കാർക്ക് മുഴുവൻ അറിയാവുന്നതാണ് വിന്റേജ് ബൈക്കുകളുടെയും സൂപ്പർ കാറുകളുടെയുമെല്ലാം വലിയ നിര തന്നെ ധോണി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ മണ്ണിൽ ജീപ്പിന്റെ ഗ്രാൻഡ് ചെറോക്കി ട്രാക്‌ഹോക്കിനെ ആദ്യം എത്തിച്ചിരിക്കുകയാണ് ധോണി.
 
ഇന്ത്യയിൽ ഈ വാഹനം വിൽപ്പനക്കില്ലാത്തതിനാൽ ഇറക്കുമതി ചെയ്താണ് വാഹന ധോണി സ്വന്തമാക്കിയിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ജീപ്പിന്റെ കരുത്തൻ എസ്‌യുവി ധോണി സ്വന്തമാക്കിയ വാർത്ത പുറത്തുവിട്ടത്. 'നിങ്ങളുടെ കളിപ്പാട്ടം ഇവിടെ എത്തിയിരിക്കുന്നു' എന്നാണ് ധോണിയെ ടാഗ് ചെയ്തകൊണ്ട് വാഹനത്തിന്റെ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ സാക്ഷി കുറിച്ചത്.
 
രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഗ്രാൻഡ് ചെറോക്കി ട്രാക്‌ഹോക്കിനെ ജീപ്പ് പുറത്തിറക്കിയത്. ജീപ്പ് നിരയിലെ തന്നെ ഏറ്റവും കരുത്തനായ വാഹനമാണ് ഇത്. 707 ബിഎച്ച്‌പി കരുത്തും 875 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 6.2 ലീറ്റർ സൂപ്പർചാർജ്ഡ് വി8 എച്ച്ഇഎംഐ എൻജിനാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ. വെറും 3.62 സെക്കൻഡിനുള്ളിൽ വാഹനം 100 കിലോമീറ്റർ വേഗത കൈവരിക്കും. 
 
 
 
 
 
 
 
 
 
 
 
 
 

Welcome home #redbeast #trackhawk 6.2 Hemi

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

അടുത്ത ലേഖനം
Show comments