Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലച്ചോറിൽ രക്തം കട്ടപിടിച്ചു, ഡീഗോ മറഡോണയ്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ

തലച്ചോറിൽ രക്തം കട്ടപിടിച്ചു, ഡീഗോ മറഡോണയ്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ
, ബുധന്‍, 4 നവം‌ബര്‍ 2020 (08:47 IST)
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ തലച്ചോറിൽ രക്തം കട്ടപിടീച്ചതായി കണ്ടെത്തി.മറഡോണയ്ക്ക് ശസ്ത്രക്രിയ വേണമെന്നും അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തിന്റെ ഡോക്ടർ ലിയോപോർഡോ ലുക്ക് വ്യക്തമാക്കി. 
 
തിങ്കളാഴ്ച അശുപത്രിയിലെത്തിച്ച് സ്കാൻ ചെയ്തതോടെയാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. വിളർച്ചയും, നിർജലീകരണവും മറഡോണ നേരിടുന്നുണ്ട്. എന്നാൽ എപ്പോൾ ശസ്ത്രക്രിയ നടത്തും എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ മറഡോണയ്ക്ക് രണ്ടുതവണ ഹൃദയാഘാതം സംഭവിച്ചിരുന്നു. രക്തസമ്മർദ്ദം ഉൾപ്പടെയുള്ള ജീവിതശൈലി രോഗങ്ങളും മറഡോണയെ അലട്ടുന്നുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എവിടെയും ഇറങ്ങില്ല, മുന്ന് റഫാൽ വിമാനങ്ങൾ റഷ്യയിൽനിന്നും നേരിട്ട് ഇന്ത്യയിലേയ്ക്ക്