രാമലീല റിലീസ് ചെയ്യുവാന്‍ എനിക്ക് ഭയമായിരുന്നു: ദിലീപ്
‘ഇതെന്റെ രണ്ടാം ജന്മമാണ്’ - നിറകണ്ണുകളോടെ ദിലീപ്
രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി തനിക്ക് നല്‍കിയത് ഒരു രണ്ടാം ജന്മമാണെന്ന് നടന്‍ ദിലീപ്. കൊച്ചിയില്‍ നടന്ന രാമലീലയുടെ സക്സസ് സെലെബ്രേഷനില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ടൊമിച്ചന്‍ മുളക്‍പാടം തന്നെ കാണാന്‍ വന്നിരുന്നുവെന്നും സിനിമ റിലീസ് ചെയ്യുന്ന കാര്യം സംസാരിച്ചുവെന്നും ദിലീപ് പറയുന്നു. രാമലീല റിലീസ് ചെയ്യുവാന്‍ നല്ല ഭയമായിരുന്നു ഉണ്ടായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു.
സിനിമയുടെ പകുതി ലാഭം എനിക്ക് തരാമെന്ന് ടോമിച്ചന്‍ പറഞ്ഞതില്‍ വളരെ സന്തോഷം. ടോമിച്ചായന്‍ അനുഭവിച്ച ഒരു യാതനയും വേദനയും അത്രത്തോളം ഉണ്ടായിരുന്നു. എന്താകും എന്ന് പറയാന്‍ പോലും പറ്റാത്ത രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍. ഒരു ആപത്ത് ഉണ്ടായ സമയത്ത് എന്റൊപ്പം നിന്ന ജനലക്ഷങ്ങളോട് എന്നും നന്ദിയുണ്ടെന്ന് താരം പറഞ്ഞു.
അരുണ്‍ ഗോപി എനിക്ക് തന്നത് ഒരു രണ്ടാംജന്മമാണ്. അപകട സമയത്ത് രണ്ടും കല്‍പ്പിച്ച് കൂടെ നിന്ന ഇരട്ടചങ്കുള്ള ടോമിച്ചായനും നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.